Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAroorchevron_rightകെൽട്രോൺ...

കെൽട്രോൺ കേന്ദ്രീകരിച്ച് കേരളത്തെ ഇലക്​ട്രോണിക്സ്​ ഹബ്ബാക്കും -മ​ന്ത്രി രാജീവ്

text_fields
bookmark_border
കെൽട്രോൺ കേന്ദ്രീകരിച്ച് കേരളത്തെ ഇലക്​ട്രോണിക്സ്​ ഹബ്ബാക്കും -മ​ന്ത്രി രാജീവ്
cancel

അ​രൂ​ർ: കെ​ല്‍ട്രോ​ണി​നെ കേ​ന്ദ്രീ​ക​രി​ച്ച് സം​സ്ഥാ​ന​ത്തെ ഇ​ല​ക്​​ട്രോ​ണി​ക്സ് ഹ​ബ്ബാ​ക്കി മാ​റ്റു​മെ​ന്ന്​​ മ​ന്ത്രി പി. ​രാ​ജീ​വ്. പൊ​തു​മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ഊ​ര്‍ജി​ത ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി കെ​ല്‍ട്രോ​ണ്‍ ഉ​ള്‍പ്പെ​ടെ വി​വി​ധ ക​മ്പ​നി​ക​ളു​ടെ മാ​സ്​​റ്റ​ര്‍ പ്ലാ​നു​ക​ള്‍ പ​രി​ശോ​ധി​ച്ച് തു​ട​ര്‍ന​ട​പ​ടി സ്വീ​ക​രി​ക്കും. എ​ന്‍.​പി.​ഒ.​എ​ല്‍ സാ​ങ്കേ​തി​ക​വി​ദ്യ​യി​ല്‍ കെ​ല്‍ട്രോ​ണ്‍ ത​ദ്ദേ​ശീ​യ​മാ​യി നി​ര്‍മി​ച്ച സ​മു​ദ്രാ​ന്ത​ര മി​സൈ​ല്‍ പ്ര​തി​രോ​ധ സം​വി​ധാ​ന​മാ​യ മാ​രീ​ച് അ​റെ​യു​ടെ കൈ​മാ​റ്റ​ച്ച​ട​ങ്ങ് അ​രൂ​രി​ലെ കെ​ല്‍ട്രോ​ണ്‍ ക​ണ്‍ട്രോ​ള്‍സി​ല്‍ നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മാ​രീ​ച് അ​റെ​യു​ടെ ചെ​റു​മാ​തൃ​ക കെ​ല്‍ട്രോ​ണ്‍ ചെ​യ​ര്‍മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ എ​ന്‍. നാ​രാ​യ​ണ മൂ​ര്‍ത്തി എ​ന്‍.​പി.​ഒ.​എ​ല്‍ ഡ​യ​റ​ക്ട​ര്‍ എ​സ്. വി​ജ​യ​ന്‍ പി​ള്ള​ക്ക്​ കൈ​മാ​റി. എ.​എം. ആ​രി​ഫ് എം.​പി, ദ​ലീ​മ ജോ​ജോ എം.​എ​ല്‍.​എ, വ്യ​വ​സാ​യ വ​കു​പ്പ് പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എ.​പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഷ്, പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ഗീ​ത ഷാ​ജി, വൈ​സ് പ്ര​സി​ഡ​ന്‍റ്​ ആ​ര്‍. ജീ​വ​ന്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം അ​ന​ന്തു ര​മേ​ശ​ന്‍, അ​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ രാ​ഖി ആ​ന്‍റ​ണി, കെ.​എ​സ്.​ഡി.​പി ചെ​യ​ർ​മാ​ൻ സി.​ബി. ച​ന്ദ്ര​ബാ​ബു, കെ​ൽ​ട്രോ​ൺ എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ക​പ്പ​ലു​ക​ളെ ത​ക​ര്‍ക്കു​ന്ന ബോം​ബു​ക​ളെ ക​ണ്ടെ​ത്താ​നും വ​ഴി​തി​രി​ച്ചു​വി​ടാ​നും ക​ഴി​വു​ള്ള അ​ഡ്വാ​ന്‍സ്ഡ് ടോ​ര്‍പി​ഡോ ഡി​ഫ​ന്‍സ് സി​സ്റ്റം (എ.​ടി.​ഡി.​എ​സ്) ആ​ണ് മാ​രീ​ച്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Keltronminister rajeev
News Summary - Keltron focuses on Kerala- Minister Rajeev
Next Story