Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAroorchevron_rightപി​താ​വി​ന്‍റെ...

പി​താ​വി​ന്‍റെ സം​ഗീ​ത​വ​ഴി​യി​ൽ കാ​ർ​ത്തി​കേ​യ​ൻ

text_fields
bookmark_border
പി​താ​വി​ന്‍റെ സം​ഗീ​ത​വ​ഴി​യി​ൽ കാ​ർ​ത്തി​കേ​യ​ൻ
cancel
camera_alt

കാ​ർ​ത്തി​കേ​യ​ൻ സം​ഗീ​ത​പ​ഠ​ന

ക്ലാ​സി​ൽ

അ​രൂ​ർ: പി​ന്ന​ണി ഗാ​യി​ക പി. ​ലീ​ല​യു​ടെ ഗു​രു​നാ​ഥ​ൻ ഇ.​വി. കു​ട്ട​ൻ​പി​ള്ള​യു​ടെ സം​ഗീ​ത​വ​ഴി​ക​ൾ​ക്ക്​ പി​ന്നാ​ലെ ഈ​ണ​ത്തി​ൽ ആ​ല​പി​ക്കു​ക​യാ​ണ് കാ​ർ​ത്തി​കേ​യ​ൻ. ഇ​പ്പോ​ൾ 65ൽ ​എ​ത്തി​നി​ൽ​ക്കു​ന്നു. 20ാമ​ത്തെ വ​യ​സ്സി​ലാ​ണ് സം​ഗീ​തം പ​ഠി​ക്കാ​ൻ പി​താ​വി​നോ​ട് താ​ൽ​പ​ര്യം അ​റി​യി​ച്ച​ത്.

ന​ന്നേ ചെ​റു​പ്പം മു​ത​ലേ സം​ഗീ​തം പ​ഠി​ക്കാ​മാ​യി​രു​ന്നു. അ​തി​നു​ള്ള അ​ന്ത​രീ​ക്ഷം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. എ​ന്നി​ട്ടും കാ​ർ​ത്തി​കേ​യ​ൻ മ​നഃ​പൂ​ർ​വ​മാ​ണ്​ പ​ഠി​ക്കാ​തി​രു​ന്ന​ത്, പേ​രു​കേ​ട്ട സം​ഗീ​ത​വി​ദ്വാ​ന്റെ വീ​ട്ടി​ലെ ക​ഷ്ട​പ്പാ​ടു​ക​ളും ദു​രി​ത​വും നേ​രി​ട്ട​റി​ഞ്ഞ​തു​കൊ​ണ്ട് മാ​ത്രം. മ​ക്ക​ൾ എ​ട്ടു പേ​രാ​യി​രു​ന്നു. ഏ​ഴാ​ണും ഒ​രു പെ​ണ്ണും. അ​തി​ൽ പാ​ട്ട് മൂ​ളാ​ത്ത ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. വീ​ടാ​കെ സം​ഗീ​ത​മ​യ​മാ​യി​രു​ന്നു. മൂ​ത്ത​വ​രി​ൽ ര​ണ്ടാ​മ​ത്തെ മ​ധു​സൂ​ദ​ന​ൻ സം​ഗീ​ത പ​ഠ​ന​ശേ​ഷം ചേ​ർ​ത്ത​ല മു​ട്ട​ത്ത് സ്കൂ​ളി​ൽ സം​ഗീ​താ​ധ്യാ​പ​ക​നാ​യി​രു​ന്നു.

രോ​ഗം ചെ​റു​പ്പ​ത്തി​ലേ മ​ധു​വി​നെ ത​ട്ടി​യെ​ടു​ത്തു. പി​ന്നീ​ടു​ള്ള വീ​ട്ടി​ലെ അ​വ​സ്ഥ ക​ഷ്ട​പ്പാ​ട് നി​റ​ഞ്ഞ​താ​യി​രു​ന്നു.ഏ​റ്റ​വും ഇ​ള​യ​മ​ക​ൻ ശി​വ​ദാ​സ​ന് ക​ലാ​മ​ണ്ഡ​ല​ത്തി​ൽ സം​ഗീ​ത അ​ധ്യാ​പ​ക​നാ​യി ജോ​ലി ല​ഭി​ച്ച​പ്പോ​ഴാ​ണ് കു​റ​ച്ചെ​ങ്കി​ലും ആ​ശ്വാ​സ​മാ​യ​ത്. പി​താ​വി​ന്റെ സം​ഗീ​ത​വ​ഴി​യു​ടെ പാ​ര​മ്പ​ര്യം നി​ല​നി​ർ​ത്താ​ൻ ഒ​രാ​ൾ വേ​ണ​മെ​ന്ന് തോ​ന്നി​യ​പ്പോ​ൾ മാ​ത്രം ശാ​സ്ത്രീ​യ സം​ഗീ​തം അ​ഭ്യ​സി​ക്ക​ണ​മെ​ന്ന് തോ​ന്നി. പി​താ​വി​നെ​ത​ന്നെ ഗു​രു​വാ​യി സ്വീ​ക​രി​ച്ച് പ​ഠ​നം തു​ട​ങ്ങി.

പി​താ​വി​ന് സു​ഖ​മി​ല്ലാ​യി​രു​ന്ന സ​മ​യ​ത്താ​യി​രു​ന്നു അ​ത്. മൂ​ന്നു​വ​ർ​ഷ​ക്കാ​ലം സം​ഗീ​ത​പാ​ഠ​ങ്ങ​ൾ പി​താ​വി​ൽ​നി​ന്ന് നേ​രി​ട്ട​റി​ഞ്ഞു. കൂ​ടു​ത​ൽ പ​ഠി​ക്കാ​ൻ പി​താ​വു​ത​ന്നെ മ​റ്റൊ​രു ഗു​രു​വി​നെ ഏ​ർ​പ്പാ​ടാ​ക്കി, സം​ഗീ​താ​ധ്യാ​പ​ക​നാ​യ വെ​ച്ചൂ​ർ ഗോ​പി. വൈ​ക്ക​ത്താ​യി​രു​ന്നു താ​മ​സം. തൃ​പ്പൂ​ണി​ത്തു​റ ആ​ർ.​എ​ൽ.​വി കോ​ള​ജി​ലെ സം​ഗീ​ത വി​ദ്യാ​ർ​ഥി​ക​ൾ ട്യൂ​ഷ​ന് എ​ത്തു​മാ​യി​രു​ന്നു. അ​വ​ർ​ക്കൊ​പ്പം കാ​ർ​ത്തി​കേ​യ​നും പ​ഠി​ച്ചു.

അ​രൂ​ർ പി.​കെ. മ​നോ​ഹ​ര​ൻ പ​റ​ഞ്ഞ​ത​നു​സ​രി​ച്ചാ​ണ് മ​ട്ടാ​ഞ്ചേ​രി രാ​മ​സ്വാ​മി എ​ന്ന സം​ഗീ​ത വി​ദ്വാ​ന്റെ ശി​ഷ്യ​ത്വം സ്വീ​ക​രി​ക്കു​ന്ന​ത്. സ​മു​ദ്രോ​ൽ​പ​ന്ന ക​യ​റ്റു​മ​തി ശാ​ല​യി​ലെ രാ​ത്രി പ​ണി ക​ഴി​ഞ്ഞ് പ​ക​ൽ​സ​മ​യം സം​ഗീ​ത​പ​ഠ​ന​ത്തി​ന് മ​ട്ടാ​ഞ്ചേ​രി​യി​ലേ​ക്ക് ബ​സ് ക​യ​റു​ന്ന​ത് അ​ക്കാ​ല​ത്താ​യി​രു​ന്നു. പി​ന്നെ പ​ഠ​നം നി​ർ​ത്തി, പ​ഠി​പ്പി​ക്ക​ലാ​യി. പ​ഠി​ച്ച​ത് ഓ​ർ​മ​യി​ൽ നി​ൽ​ക്കാ​ൻ പ​ഠി​പ്പി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്ന് പി​താ​വ് പ​റ​ഞ്ഞി​രു​ന്നു. കാ​ൽ​നൂ​റ്റാ​ണ്ട് ശാ​സ്ത്രീ​യ സം​ഗീ​തം കു​ട്ടി​ക​ൾ​ക്ക് പ​ക​ർ​ന്നു​ന​ൽ​കി. നൂ​റു​ക​ണ​ക്കി​ന് കു​ട്ടി​ക​ളെ പ​ഠി​പ്പി​ച്ചു.

കെ​ടാ​മം​ഗ​ലം സ​ദാ​ന​ന്ദ​ൻ എ​ഴു​തി​യ ‘വ​ള്ളി​തി​രു​മ​ണം’ എ​ന്ന ബാ​ലെ​യു​ടെ പ്ര​ധാ​ന പാ​ട്ടു​കാ​ര​നാ​യി. അ​ർ​ജു​ന​ൻ മാ​സ്റ്റ​ർ ഈ​ണം ന​ൽ​കി​യ വ​രി​ക​ൾ എ​ത്ര​യോ ഉ​ത്സ​വ​പ്പ​റ​മ്പു​ക​ളി​ൽ പാ​ടി. പി​ന്നീ​ട് അ​രൂ​രി​ലെ മ​യൂ​രം ഡാ​ൻ​സ് അ​ക്കാ​ദ​മി​യു​ടെ സ്​​റ്റേ​ജ്​ പ​രി​പാ​ടി​ക​ളു​ടെ പാ​ട്ടു​കാ​ര​നാ​യി. ഇ​പ്പോ​ഴും കാ​ർ​ത്തി​കേ​യ​ൻ ഈ​ണ​ത്തി​ൽ പാ​ടു​ക​യാ​ണ്. മ​റ്റൊ​ന്നി​നും​വേ​ണ്ടി​യ​ല്ല, സം​ഗീ​ത​പാ​ര​മ്പ​ര്യം പു​തി​യ ത​ല​മു​റ​ക​ളി​ലേ​ക്ക് പ​ക​ർ​ന്നു​ന​ൽ​കാ​ൻ വേ​ണ്ടി മാ​ത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:styleKarthikeyanMusical
News Summary - Karthikeyan in his father's musical style
Next Story