Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAroorchevron_rightകായൽപരപ്പിൽ നിന്ന്​...

കായൽപരപ്പിൽ നിന്ന്​ ജ്യോതിഷ്​ നേടിയെടുത്തത്​ ​േഡാക്​ടറേറ്റ്​

text_fields
bookmark_border
കായൽപരപ്പിൽ നിന്ന്​ ജ്യോതിഷ്​ നേടിയെടുത്തത്​ ​േഡാക്​ടറേറ്റ്​
cancel
camera_alt

മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന ജ്യോ​തി​ഷ്

അ​രൂ​ർ: സാ​മ്പ​ത്തി​ക ശാ​സ്ത്ര​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​വും ഡോ​ക്ട​റേ​റ്റും നേ​ടി​യി​ട്ടും ഡോ. ​ജ്യോ​തി​ഷി​ന് കു​ടും​ബം പു​ല​ർ​ത്താ​ൻ വേ​മ്പ​നാ​ട്ടു​കാ​യ​ലി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്ത​ണം. സാ​മ്പ​ത്തി​ക ശാ​സ്ത്ര​ത്തി​ൽ ഗ​വേ​ഷ​ക​നാ​കു​ന്ന​തി​നൊ​പ്പം ജീ​വി​ക്കാ​ൻ ഒ​രു സ​ർ​ക്കാ​ർ ജോ​ലി നേ​ട​ണ​മെ​ന്നാ​ണ്​ ഇ​ദ്ദേ​ഹ​ത്തി​െൻറ ആ​ഗ്ര​ഹം. പ​ക്ഷേ, ലാ​സ്​​റ്റ്​ ഗ്രേ​ഡ് സ​ർ​വെൻറ് ത​സ്തി​ക​യി​ൽ റാ​ങ്ക് ലി​സ്​​റ്റി​ൽ പേ​രു​വ​ന്നി​ട്ടും ജോ​ലി കി​ട്ടി​യി​ട്ടി​ല്ല. 37കാ​ര​നാ​യ ​ജ്യോ​തി​ഷി​ന്​ പി.​എ​സ്.​സി ടെ​സ്​​റ്റ്​ എ​ഴു​താ​ൻ ര​ണ്ടു​വ​ർ​ഷം കൂ​ടി​യേ ബാ​ക്കി​യു​ള്ള​ൂ.

അ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മൂ​ന്നാം വാ​ർ​ഡി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ കാ​വ​ലു​ങ്ക​ൽ ത​ങ്ക​പ്പ​െൻറ​യും വി​ലാ​സി​നി​യു​ടെ​യും നാ​ലു ആ​ൺ​മ​ക്ക​ളി​ൽ ഇ​ള​യ​വ​നാ​ണ് ജ്യോ​തി​ഷ്. അ​രൂ​ർ ഗ​വ. ഹൈ​സ്കൂ​ളി​ൽ​നി​ന്നാ​ണ്​ പ​ത്താം ക്ലാ​സ് പാ​സാ​യ​ത്. പ്രീ​ഡി​ഗ്രി​യും ബി.​എ​യും പ​ഠി​ച്ച​ത് പാ​ര​ല​ൽ കോ​ള​ജി​ൽ. തു​ട​ർ​ന്ന് ചേ​ർ​ത്ത​ല എ​ൻ.​എ​സ്.​എ​സ്​ കോ​ള​ജി​ൽ​നി​ന്ന്​ ഇ​ക്ക​ണോ​മി​ക്സി​ൽ എം.​എ പാ​സാ​യ ശേ​ഷ​മാ​ണ് ഡോ​ക്ട​റേ​റ്റ് മോ​ഹ​മു​ദി​ച്ച​ത്. ഗ​വേ​ഷ​ണ വി​ഷ​യം സ്വ​ന്തം തൊ​ഴി​ൽ മേ​ഖ​ല ത​ന്നെ തെ​ര​ഞ്ഞെ​ടു​ത്തു.

'ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗ ഘ​ട​ക​ങ്ങ​ൾ' വി​ഷ​യ​ത്തി​ൽ നാ​ട്ട​കം ഗു​ഡ്ഷെ​പ്പേ​ർ​ഡ് കോ​ള​ജ് ചെ​യ​ർ​മാ​ൻ പ്ര​ഫ. ആ​ർ.​വി. ജോ​സി​െൻറ മേ​ൽ​നോ​ട്ട​ത്തി​ൽ ഒ​മ്പ​തു​വ​ർ​ഷം പ​രി​ശ്ര​മം ന​ട​ത്തി ഗ​വേ​ഷ​ണ പ്ര​ബ​ന്ധം ത​യാ​റാ​ക്കി​യാ​ണ് മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് ഡോ​ക്ട​റേ​റ്റ് നേ​ടി​യ​ത്. അ​രൂ​ർ, അ​രൂ​ക്കു​റ്റി, അ​ന്ധ​കാ​ര​ന​ഴി എ​ന്നി​വി​ട​ങ്ങ​ളി​ലെ 150ഓ​ളം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചാ​യി​രു​ന്നു പ​ഠ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:backwatersJyothish
News Summary - Jyothish obtained his doctorate from the backwaters
Next Story