കൈതപ്പുഴ കായലിലേക്ക് മാലിന്യപ്രവാഹം; മത്സ്യബന്ധനം നിലക്കുന്നു
text_fieldsമാലിന്യം ഒഴുക്കുന്നതുമൂലം കൈതപ്പുഴക്കായലിലെ നിറംമാറ്റം. ഇടക്കൊച്ചി പാലത്തിൽ നിന്നുള്ള കാഴ്ച
അരൂർ: ഇടക്കൊച്ചി പാലത്തിന് സമീപം കൈതപ്പുഴ കായലിലേക്ക് മാലിന്യമൊഴുക്ക് കൂടുന്നു. സമീപത്തുള്ള മത്സ്യസംസ്കരണ ശാലകളിൽനിന്നും ചെമ്മീൻ തല സംസ്കരിക്കുന്ന സ്ഥാപനങ്ങളിൽനിന്നും അനിയന്ത്രിതമായി മാലിന്യം ഒഴുക്കുന്നതായാണ്മത്സ്യത്തൊഴിലാളികൾ പരാതിപ്പെടുന്നത്.
മാലിന്യം ഒഴുകുന്നതുമൂലം ചില സമയങ്ങളിൽ വെള്ളത്തിന്റെ നിറവും മാറുന്നു. കായലിലേക്ക് മാലിന്യം ഒഴുകുന്നത് മത്സ്യസമ്പത്തിന് കനത്ത നാശമാണ് ഉണ്ടാക്കിയിരിക്കുന്നത്.
മാലിന്യം കുമിയുന്നകായലിൽ മത്സ്യങ്ങൾ കുറയുന്നുണ്ടെന്നാണ് മത്സ്യത്തൊഴിലാളികൾ പരാതിപ്പെടുന്നത്. ഇതുമൂലം കൈതപ്പുഴ കായലിലെ ഇടക്കൊച്ചി പാലത്തിനോട് ചേർന്ന ചീനവലകളിൽ മത്സ്യബന്ധനം നിർത്തിയിരിക്കുകയാണ്. പതിനായിരങ്ങൾ മുടക്കിസ്ഥാപിച്ച ചീനവലകൾ വെറുതെയിട്ടിരിക്കുകയാണെന്ന് അവർ പരാതിപ്പെടുന്നു.
ഊന്നിവലകളാണ് ഇവിടെയുള്ള മത്സ്യത്തൊഴിലാളികൾ കൂടുതലായി ഉപയോഗിക്കുന്നത്. വേലിയേറ്റവും വേലിയിറക്കവും അനുസരിച്ചാണ് ഊന്നിവല കെട്ടുന്നത്. ഊന്നിക്കുറ്റികൾ സ്ഥാപിക്കുന്നതിന് വലിയ ചെലവ് വരും.
ഇത്രയും കാശുമുടക്കി സർക്കാറിൽനിന്ന് ലൈസൻസും എടുത്താണ് മത്സ്യബന്ധനത്തിന് ഇറങ്ങുന്നത്.
മാലിന്യമൊഴുക്കുമൂലം ചെറുമത്സ്യങ്ങൾ പോലും ലഭിക്കുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. ചിലസമയങ്ങളിൽ മൂക്കുപൊത്തി മാത്രമേ ഇതുവഴി നടക്കാൻ കഴിയുകയുള്ളുവെന്ന് യാത്രക്കാർ പരാതി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

