Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊ​ക്കാ​ളി​പ്പാ​ട​ങ്ങ​ൾ മ​ത്സ്യ​മാ​ഫി​യ കൈ​യേ​റു​ന്നു

text_fields
bookmark_border
15ാം വാ​ർ​ഡി​ൽ പു​ത്ത​ൻ ക​രി​പ്പാ​ട​ത്താ​ണ് ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ല​ക​ൾ ഗു​ണ്ട​ക​ൾ ന​ശി​പ്പി​ച്ച​ത്
പൊ​ക്കാ​ളി​പ്പാ​ട​ങ്ങ​ൾ മ​ത്സ്യ​മാ​ഫി​യ കൈ​യേ​റു​ന്നു
cancel

അ​രൂ​ർ: മ​ണ്ഡ​ല​ത്തി​ലെ പൊ​ക്കാ​ളി നെ​ൽ​വ​യ​ലു​ക​ൾ മ​ത്സ്യ​മാ​ഫി​യ ഗു​ണ്ട​ക​ൾ കൈ​യ​ട​ക്കു​ന്ന​താ​യി പ​രാ​തി. ക​ഴി​ഞ്ഞ 14ന്​ ​രാ​ത്രി എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്ത് 15ാം വാ​ർ​ഡി​ൽ പു​ത്ത​ൻ ക​രി​പ്പാ​ട​ത്താ​ണ് ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ല​ക​ൾ ഗു​ണ്ട​ക​ൾ ന​ശി​പ്പി​ച്ച​ത്.

ഒ​ക്ടോ​ബ​ർ 31ന് ​നെ​ൽ​കൃ​ഷി അ​വ​സാ​നി​പ്പി​ച്ച​തി​നു ശേ​ഷ​മാ​ണ് മ​ത്സ്യ​കൃ​ഷി​ക്ക് ഫി​ഷ​റീ​സ് വ​കു​പ്പ് ലൈ​സ​ൻ​സ് ന​ല്കു​ന്ന​ത്. ന​വം​ബ​ർ ഒ​ന്നി​നാ​ണ്​ മ​ത്സ്യ​കൃ​ഷി നെ​ൽ​പാ​ട​ങ്ങ​ളി​ൽ ആ​രം​ഭി​ക്കു​ന്ന​ത്. അ​തു​വ​രെ​യു​ള്ള സ​മ​യ​ത്ത് പ്ര​ദേ​ശ​ത്തെ പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളും പാ​ട​ങ്ങ​ളി​ൽ വ​ല​വി​രി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​വ​രു​ന്ന​താ​ണ് കീ​ഴ്‌​വ​ഴ​ക്കം.

പ​തി​വാ​യി മാ​ർ​ച്ച് 31നു​ശേ​ഷം പാ​ട​ങ്ങ​ളി​ൽ ഇ​ങ്ങ​നെ​യാ​ണ് ന​ട​ന്നി​രു​ന്ന​ത്. ഹൈ​കോ​ട​തി നി​ർ​ദേ​ശ​വും ‘ഒ​രു നെ​ല്ലും ഒ​രു മീ​നും’ എ​ന്ന സ​ർ​ക്കാ​ർ ന​യ​വും ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വും മ​റി​ക​ട​ന്നാ​ണ് ഒ​രു മാ​സം മു​മ്പേ​ത​ന്നേ പാ​ട​ങ്ങ​ളി​ൽ മ​ത്സ്യ​മാ​ഫി​യ തൊ​ഴി​ലാ​ളി​ക​ളു​മാ​യി സം​ഘ​ർ​ഷ​മു​ണ്ടാ​ക്കു​ന്ന​ത്. ഇ​തി​നെ​തി​രെ അ​രൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലും തു​റ​വൂ​ർ മ​ത്സ്യ​ഭ​വ​നി​ലും ചേ​ർ​ത്ത​ല ഡി​വൈ.​എ​സ്.​പി​ക്കും ജി​ല്ല ക​ല​ക്ട​ർ​ക്കും ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്കും പ​രാ​തി സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

മ​ണി​യ​ങ്ങ​നാ​ട്ടു​ക​രി​യി​ലും പാ​ണ്ടോ​ത്തു​ക​രി​യി​ലും ഇ​തു​ത​ന്നെ​യാ​ണ് സ്ഥി​തി. ഇ​തി​നെ​തി​രെ നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​മാ​യും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്ന് കേ​ര​ള മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി യൂ​നി​യ​ൻ അ​രൂ​ർ മേ​ഖ​ല ക​മ്മ​റ്റി അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ എ​ൻ.​കെ ശ​ശി​കു​മാ​ർ, പ്ര​താ​പ​ൻ, കെ.​കെ. അ​നി​ൽ​കു​മാ​ർ, വി​ക്ര​മ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fishing mafia takes over Pokkalipadas
Next Story