ഉയരപ്പാത നിർമാണ സാമഗ്രികള്‍ സുരക്ഷയില്ലാതെ തലക്ക് മുകളില്‍
text_fieldsഅരൂര്‍: അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണത്തിന്റെ ഭാഗമായി വേണ്ടത്ര സുരക്ഷ സംവിധിനാങ്ങളൊരുക്കാതെ ഭാരമേറിയ വസ്തുക്കള്‍ ക്രെയിന്‍ ഉപയോഗിച്ച് തൂണുകള്‍ക്കിടയില്‍ എത്തിക്കുന്നത് അപകടഭീഷണിയുയർത്തുന്നു. ചന്തിരൂർ ഭാഗത്ത് ഇത്തരം പണികൾ നടത്തിയ ജീവനക്കാരെ പുറത്താക്കിയെന്നാണ് കമ്പനി അധികൃതർ പറഞ്ഞിരുന്നത്.
എന്നാൽ ബുധനാഴ്ച വൈകീട്ട് അരൂർ ക്ഷേത്രത്തിനും പള്ളിക്കും ഇടയിലും നിറയെ വാഹനങ്ങളും യാത്രക്കാരും താഴത്തെ ദേശീയപാതയിൽ സഞ്ചരിക്കുമ്പോൾ ക്രെയിനിൽ ഭാരമുള്ള വസ്തുക്കൾ യാതൊരു സുരക്ഷയും ഇല്ലാതെ ഉയർത്തുന്നുണ്ടായിരുന്നു. ക്രെയിനുകളില്‍ മൂന്നോ നാലോ റോപ്പുകളുടെ പിന്‍ബലത്തില്‍ മാത്രമാണ് ഭാരമേറിയ വസ്തുക്കള്‍ ഇത്തരത്തില്‍ മാറ്റുന്നത്.

