Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAroorchevron_rightഅരൂരിൽ തെരഞ്ഞെടുപ്പ്​...

അരൂരിൽ തെരഞ്ഞെടുപ്പ്​ പ്രചാരണം ഉഷാർ...

text_fields
bookmark_border
shanimol usman campaign
cancel
camera_alt

അ​രൂരിൽ യു.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ ഉ​സ്​​മാ​ൻ തെര​െഞ്ഞടുപ്പ്​ പ്രചാരണത്തിൽ

അ​രൂ​ർ: അ​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ മൂ​ന്ന്​ മു​ന്ന​ണി​ക​ളും പ്ര​ചാ​ര​ണം സ​ജീ​വ​മാ​ക്കി. ക​ട​ലോ​ര​വും കാ​യ​ലോ​ര​വും വ്യ​വ​സാ​യ മേ​ഖ​ല​യും ചെ​മ്മീ​ൻ സം​സ്ക​ര​ണ ക​യ​റ്റു​മ​തി​ശാ​ല​ക​ളും ന​ഗ​രാ​തി​ർ​ത്തി​യാ​യ അ​രൂ​രും ഗ്രാ​മീ​ണ മേ​ഖ​ല​ക​ൾ അ​ധി​ക​മു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളും കേ​ര​ള​ത്തി​ലെ ഏ​ക പ​ഞ്ചാ​യ​ത്ത് ദ്വീ​പാ​യ പെ​രു​മ്പ​ള​വു​മൊ​ക്കെ ഉ​ൾ​പ്പെ​ട്ട​താ​ണ് അ​രൂ​ർ മ​ണ്ഡ​ലം.

സി​റ്റി​ങ്​ എം.​എ​ൽ.​എ ആ​യ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ ഉ​സ്മാ​ൻ ദി​വ​സ​ങ്ങ​ൾ​ക്കു​മു​േ​മ്പ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രു​ന്നു. സി​റ്റി​ങ്​ എം.​എ​ൽ.​എ​മാ​ർ​ക്ക്​ സീ​റ്റു​ണ്ടെ​ന്ന ഉ​റ​പ്പി​ലാ​യി​രു​ന്നു ഇ​ത്. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​ന്ന​തോ​ടെ യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഷാ​നി​മോ​ൾ പ്ര​ചാ​ര​ണം ശ​ക്ത​മാ​ക്കി.

സ്ഥാ​നാ​ർ​ഥി​യാ​യി ദ​ലീ​മ ജോ​ജോ​യെ തീ​രു​മാ​നി​ച്ച​ശേ​ഷം പൂ​ച്ചാ​ക്ക​ലി​ൽ ന​ട​ന്ന മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​നോ​ടെ​യാ​ണ്​ എ​ൽ.​ഡി.​എ​ഫ് സ​ജീ​വ​മാ​യ​ത്. തു​റ​വൂ​രി​ൽ നി​ന്നാ​രം​ഭി​ച്ച റോ​ഡ് ഷോ​യും വ​ൻ ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ക​ൺ​വെ​ൻ​ഷ​നും മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​െൻറ സാ​ന്നി​ധ്യ​വും മ​റ്റും അ​ണി​ക​ളി​ൽ ചെ​റു​ത​ല്ലാ​ത്ത ആ​വേ​ശം നി​റ​ച്ചി​ട്ടു​ണ്ട്.

ബൂ​ത്തു​ക​ൾ​തോ​റും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ട്ടി​ല്ലെ​ങ്കി​ലും പ​ഞ്ചാ​യ​ത്ത്​​ത​ല ക​ൺ​വെ​ൻ​ഷ​നു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു വ​രു​ക​യാ​ണ്. ദ​ലീ​മ കു​ടും​ബ​യോ​ഗ​ങ്ങ​ളി​ൽ പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഒ​രു​ത​വ​ണ മ​ത്സ​രി​ച്ച​തി​െൻറ ബ​ല​ത്തി​ൽ മ​ണ്ഡ​ല​പ​രി​ച​യം വി​നി​യോ​ഗി​ക്കു​ക​യാ​ണ് അ​നി​യ​പ്പ​ൻ. മ​ണ്ഡ​ലം ആ​കെ ഓ​ടി​ന​ട​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നി​യ​പ്പ​ന്​ ക​ഴി​യു​ന്നു​ണ്ട്. മ​റ്റ് മു​ന്ന​ണി​ക​ളെ​പ്പോ​ലെ​ത​ന്നെ ആ​വേ​ശ​ത്തി​ലാ​ണ് ബി.​ഡി.​ജെ.​എ​സ് സ്ഥാ​നാ​ർ​ഥി​യാ​യ അ​നി​യ​പ്പ​നും.

ഇടത്​ ഘ​ട​ക​ക​ക്ഷി​ക​ൾ വി​ട്ടു​നി​ൽ​ക്കു​ന്നു

തു​റ​വൂ​ർ: അ​രൂ​ർ മ​ണ്ഡ​ല​ത്തി​ൽ എ​ൽ.​ഡി.​എ​ഫി​ന് വെ​ല്ലു​വി​ളി​യാ​യി ഘ​ട​ക​ക​ക്ഷി​ക​ൾ. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​നി​ന്ന് ഘ​ട​ക​ക​ക്ഷി​ക​ൾ വി​ട്ടു​നി​ൽ​ക്കു​ന്ന​ത് അ​രൂ​രി​ൽ സി.​പി.​എ​മ്മി​ന്​ ത​ല​വേ​ദ​ന​യാ​യി​ട്ടു​ണ്ട്.

ഐ.​എ​ൻ.​എ​ൽ, ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ്, ജ​ന​താ​ദ​ൾ, എ​ൻ.​സി.​പി, കേ​ര​ള കോ​ൺ​ഗ്ര​സ് ബി, ​ജെ.​എ​സ്.​എ​സ് തു​ട​ങ്ങി​യ ക​ക്ഷി​ക​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ന്ന​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ഉ​ട​ലെ​ടു​ത്ത ത​ർ​ക്ക​ങ്ങ​ളാ​ണ് ഇ​വ​ർ വി​ട്ടു​നി​ൽ​ക്കാ​ൻ കാ​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election campaignAroorassembly election 2021
News Summary - election campaign is very active in Aroor
Next Story