Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAroorchevron_rightഅ​രൂ​ർ-​തു​റ​വൂ​ർ...

അ​രൂ​ർ-​തു​റ​വൂ​ർ ഉ​യ​ര​പ്പാ​ത നി​ർ​മാ​ണം ഇ​നി​യും വൈ​കും

text_fields
bookmark_border
അ​രൂ​ർ-​തു​റ​വൂ​ർ ഉ​യ​ര​പ്പാ​ത നി​ർ​മാ​ണം ഇ​നി​യും വൈ​കും
cancel
camera_alt

പൂ​ർ​ത്തി​യാ​കാ​ത്ത ഉ​യ​ര​പ്പാ​ത

അ​രൂ​ർ: അ​രൂ​ർ -തു​റ​വൂ​ർ ഉ​യ​ര​പ്പാ​ത​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ൽ ഇ​നി​യും വൈ​കും. ദേ​ശീ​യ​പാ​ത മ​റി​ക​ട​ക്കു​ന്ന ട​വ​ർ ലൈ​ൻ ഉ​യ​ർ​ത്താ​ൻ ക​ഴി​യാ​ത്ത​താ​ണ്​ പ്ര​ശ്നം. ഉ​യ​ര​പ്പാ​ത​യു​ടെ നി​ർ​മാ​ണ പൂ​ർ​ത്തീ​ക​ര​ണ​ക​രാ​ർ കാ​ലാ​വ​ധി മൂ​ന്നു​വ​ർ​ഷ​മാ​യി​രു​ന്നു. 2026 ഫെ​ബ്രു​വ​രി​യി​ൽ ക​രാ​ർ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചു. 2026 മേ​യി​ൽ പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും പി​ന്നെ​യും വൈ​കാ​നാ​ണ് സാ​ധ്യ​ത. 2026 ഡി​സം​ബ​റി​ൽ പ​ണി​പൂ​ർ​ത്തീ​ക​രി​ച്ച്​ തു​റ​ക്കാ​ൻ ക​ഴി​യു​​മെ​ന്ന്​ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്ക് നീ​ളു​മെ​ന്നാ​ണ് കെ.​എ​സ്.​ഇ.​ബി​യു​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്.

2023-ലാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. 12.75 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള ഈ ​പാ​ത, ദേ​ശീ​യ​പാ​ത 66-ന്റെ ​ഭാ​ഗ​മാ​യി, അ​രൂ​ർ ബൈ​പാ​ണ്​ ജ​ങ്​​ഷ​നി​ൽ​നി​ന്ന്​ ആ​രം​ഭി​ച്ച് തു​റ​വൂ​രി​ന് തെ​ക്ക് വ​രെ​യാ​ണ് നി​ർ​മി​ക്കു​ന്ന​ത്. പാ​ത അ​വ​സാ​നി​ക്കു​ന്ന തു​റ​വൂ​രി​ലും ആ​രം​ഭി​ക്കു​ന്ന അ​രൂ​രി​ലും ലാ​ൻ​ഡി​ങ് പ്ര​വൃ​ത്തി ന​ട​ത്തി​യി​ട്ടി​ല്ല. പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലെ കാ​ന​നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. കാ​ന നി​ർ​മാ​ണ​ത്തെ​ക്കു​റി​ച്ച് നാ​ട്ടു​കാ​രു​ടെ പ​രാ​തി​ക​ൾ​ക്ക്​ ഇ​നി​യും പ​രി​ഹ​രി​ച്ചി​ട്ടി​ല്ല. ഇ​തി​ൽ ഏ​റ്റ​വും പ്ര​ധാ​നം ഉ​യ​ര​പ്പാ​ത ഇ​പ്പോ​ഴും പൂ​ർ​ത്തി​യാ​കാ​തെ വി​ട​വോ​ടെ​യാ​ണ് കി​ട​ക്കു​ന്ന​ത്. വി​ട​വ് നി​ക​ത്താ​ൻ 14 ഗാ​ർ​ഡ​റു​ക​ൾ സ്ഥാ​പി​ക്ക​ണം. അ​രൂ​ർ മു​ത​ൽ തു​റ​വൂ​ർ വ​രെ 12.75 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി ലു​ള്ള ഉ​യ​ര​പ്പാ​ത രാ​ജ്യ​ത്തെ ഏ​റ്റ​വും നീ​ളം കൂ​ടി​യ ഉ​യ​ര​പ്പാ​ത​യാ​ണ്. മൂ​ന്നു​വ​ർ​ഷ​ത്തി​ന​കം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് ക​രാ​ർ ഏ​​റ്റെ​ടു​ത്ത അ​ശോ​ക ബി​ൽ​ഡ്കോ​ൺ ക​മ്പ​നി അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. 110 കെ.​വി ലൈ​ൻ ഉ​യ​ർ​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ ഇ​പ്പോ​ഴും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ഉ​യ​ര​പ്പാ​ത​യു​ടെ 25,26,27 ന​മ്പ​രു​ക​ളി​ലെ തൂ​ണു​ക​ളു​ടെ മു​ക​ളി​ലെ നി​ര്‍മാ​ണം ട​വ​ർ ലൈ​ൻ ഉ​യ​ർ​ത്താ​ത്ത​താ​ണ്​ ഉ​യ​ര​പ്പാ​ത നി​ർ​മാ​ണം ഇ​നി​യും താ​മ​സി​ക്കാ​ൻ കാ​ര​ണം. ഇ.​ആ​ര്‍.​എ​സ് സം​വി​ധാ​ന​ത്തി​നാ​യി 16 താ​ൽ​ക്കാ​ലി​ക ട​വ​റു​ക​ള്‍ ഒ​രു​ക്കു​ന്നു​ണ്ട്. ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡി​ൽ ക​രാ​ർ അ​നു​സ​രി​ച്ച് പ​ണി​ക​ളു​ടെ മു​ഴു​വ​ൻ തു​ക​യും ക​രാ​ർ ക​മ്പ​നി അ​ട​ച്ചി​ട്ടു​ള്ള​താ​ണ്. എ​ന്നാ​ൽ സ​ങ്കീ​ർ​ണ​മാ​യ ഇ​ല​ക്ട്രി​ക് വ​ർ​ക്കു​ക​ൾ ചെ​യ്യാ​നു​ള്ള കാ​ല​താ​മ​സ​മാ​ണ് ട​വ​ർ ലൈ​ൻ ഉ​യ​ർ​ത്തു​ന്ന​തി​ന്​ ത​ട​സ്സം.

ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ വൈ​ദ്യു​തി​വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നോ​ട്ട​ത്തി​ലാ​ണ് ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​ത്. ഇ​തി​നു​ള്ള കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ക​രാ​ർ ക​മ്പ​നി കെ​ട്ടി​വെ​ച്ചി​ട്ടു​ണ്ട്. അ​രൂ​ർ ബൈ​പ്പാ​സി​ന​രി​കി​ൽ ഉ​ണ്ടാ​യി​രു​ന്ന ട​വ​ർ ലൈ​ൻ ഉ​യ​ർ​ത്തു​ന്ന ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ക​ഴി​ഞ്ഞു. ഇ​നി പ​ണി​ക​ൾ ന​ട​ക്കേ​ണ്ട​ത് എ​സ്.​എ​ൻ ന​ഗ​റി​ന് അ​രി​കി​ലാ​ണ്. പ​ണി​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും കാ​ല​താ​മ​സം ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

ദേ​ശീ​യ​പാ​ത​ക്ക് കു​റു​കെ കെ.​എ​സ്.​ഇ.​ബി. 110 കെ.​വി. പ്ര​സ​ര​ണ ലൈ​ന്‍ ഉ​യ​ര്‍ത്തു​ന്ന ജോ​ലി​ക​ളാ​ണ് ന​ട​ക്കേ​ണ്ട​ത്. ക​ള​മ​ശേ​രി​യി​ല്‍ നി​ന്നും പു​ന്ന​പ്ര​യി​ല്‍നി​ന്നും ഉ​ള്ള ര​ണ്ട് ലൈ​നു​ക​ളി​ലൊ​ന്ന് അ​രൂ​ര്‍ ബൈ​പാ​സ് ജ​ങ്ഷ​നി​ലും മ​റ്റൊ​ന്ന് അ​രൂ​ര്‍ എ​സ്.​എ​ന്‍ ന​ഗ​റി​ന് സ​മീ​പ​വു​മാ​ണ് പാ​ത​ക്ക് കു​റു​കെ ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​തി​ല്‍ ബൈ​പാ​സ് ജ​ങ്ഷ​നി​ലെ ജോ​ലി​ക​ള്‍ പൂ​ർ​ത്തി​യാ​യി. എ​മ​ര്‍ജ​ന്‍സി റീ​സ്റ്റൊ​റേ​ഷ​ന്‍ സി​സ്റ്റം(​ഇ.​ആ​ര്‍.​എ​സ്) അ​ഴി​ച്ച് എ​സ്.​എ​ന്‍ ന​ഗ​റി​ല്‍ സ്ഥാ​പി​ക്ക​ണം. വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടാ​തെ (ലോ​ഡ്‌​ഷെ​ഡി​ങ് ഏ​ര്‍പ്പെ​ടു​ത്താ​തെ) പ്ര​സ​ര​ണ ലൈ​ന്‍ ഉ​യ​ര്‍ത്താ​നു​ള്ള സം​വി​ധാ​ന​മാ​ണി​ത്. നി​ല​വി​ല്‍ എ​സ്.​എ​ന്‍ ന​ഗ​റി​ന് സ​മീ​പം ലൈ​ന്‍ ഉ​യ​ര്‍ത്തു​ന്ന​തി​നാ​യി നാ​ല് ട​വ​റു​ക​ള്‍ സ്ഥി​ര​മാ​യി നി​ര്‍മി​ക്കു​ന്ന ജോ​ലി​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​നൊ​പ്പം ഇ.​ആ​ര്‍.​എ​സ്. എ​ന്ന താ​ൽ​ക്കാ​ലി​ക സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​നാ​യി മ​റ്റ് 16 ട​വ​റു​ക​ള്‍ കൂ​ടി നി​ർ​മി​ക്ക​ണം.

താ​ര​ത​മ്യേ​ന വ​ലി​പ്പം കു​റ​ഞ്ഞ ഈ ​ട​വ​റു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഇ.​ആ​ര്‍.​എ​സ്. സം​വി​ധാ​ന​മാ​കും ലോ​ഡ്‌​ഷെ​ഡി​ങ് അ​ട​ക്കം ഒ​ഴി​വാ​ക്കി​യു​ള്ള നി​ര്‍മാ​ണ​ജോ​ലി​ക​ള്‍ക്ക് വ​ഴി​യൊ​രു​ക്കു​ക. ഈ ​ട​വ​റു​ക​ള്‍ ജോ​ലി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ക്കു​ന്ന മു​റ​ക്ക് ലൈ​നു​ക​ൾ അ​ഴി​ച്ച് മാ​റ്റി താ​ൽ​ക്കാ​ലി​ക ട​വ​റു​ക​ളി​ലേ​ക്ക് സ്ഥാ​പി​ക്കും. നി​ല​വി​ലു​ള്ള ട​വ​റു​ക​ളു​ടെ ഉ​യ​രം കൂ​ട്ടും. അ​തി​നു​ശേ​ഷം ട​വ​റു​ക​ളി​ലേ​ക്ക് ലൈ​നു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കും. ഈ ​വ​ക ജോ​ലി​ക​ൾ​ക്ക് സ​മ​യം ഏ​റെ എ​ടു​ക്കും എ​ന്നാ​ണ് സൂ​ച​ന. 25,26,27 തൂ​ണു​ക​ള്‍ക്ക് മു​ക​ളി​ല്‍ വി ​ക്യാ​പ്പും ഗ​ർ​ഡ​റും സ്ഥാ​പി​ച്ചി​ട്ടി​ല്ല. ഇ​തി​ന് കാ​ര​ണം മു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വൈ​ദ്യു​ത പ്ര​സ​ര​ണ ലൈ​നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:constructionAroorAlappuzhaAroor-Thuravoor high road
News Summary - Construction of Aroor-Thuravoor elevated road will be delayed further; Steps to raise 110 KV line have not progressed
Next Story