ഉയരപ്പാത നിർമാണം; കോൺക്രീറ്റിങ് അവശിഷ്ടവും തീപ്പൊരിയും യാത്രക്കാരെ വലക്കുന്നു
text_fieldsഉയരപ്പാത നിർമാണ ഭാഗമായി മുകളിൽ വെൽഡിങ് നടക്കുന്നു
അരൂര്‍: ഉയരപ്പാത നിര്‍മാണം മൂലം ദേശീയപാതയിലെ ഗതാഗതക്കുരുക്കിലാകുന്ന യാത്രക്കാരുടെ തലയിൽ തീപ്പൊരി വീഴുന്നു. തൂണിന് മുകളിലെ നിര്‍മാണമാണ് പ്രശ്നം സൃഷ്ടിക്കുന്നത്. വെല്‍ഡിങ് നടക്കുമ്പോള്‍ പതിക്കുന്ന തീപ്പൊരിയും കോണ്‍ക്രീറ്റിങ് അവശിഷ്ടങ്ങളും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ്.
കഴിഞ്ഞ ദിവസം അരൂര്‍ അബാദ് കോള്‍ഡ് സ്റ്റോറേജിന് സമീപം വെല്‍ഡിങ് തീപ്പൊരി വീണ് ബൈക്ക് യാത്രികന് പൊള്ളലേറ്റു. എരമല്ലൂര്‍ സെന്റ് ഫ്രാന്‍സിസ് സ്കൂള്‍ പി.ടി.എ പ്രസിഡന്റും കരാറുകാരനുമായ ജിന്‍സന്റെ കാലിൽ തീപ്പൊരി വീണ് പൊള്ളലേറ്റു. ഇദ്ദേഹത്തിന്റെ ഷര്‍ട്ടും ഉരുകി. ഇന്ധന ടാങ്കറുകളിലടക്കം തീപ്പൊരി വീഴുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു.
കോണ്‍ക്രീറ്റിങ് കഴിയുമ്പോൾ മിശ്രിതം ചെറിയ കണികകളായി വീഴുന്നുണ്ട്. തൂണുകള്‍ക്ക് താഴെ വല വിരിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ കണ്ണിയകലം വലുതായതിനാല്‍ മെറ്റല്‍ കഷ്ണമടക്കം പതിക്കുന്നു. കഴിഞ്ഞ ദിവസം പാതയിലൂടെ സഞ്ചരിച്ച കാറിന്റെ ചില്ല് ഇത്തരത്തില്‍ കല്ലുപതിച്ച് പൊട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

