Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAroorchevron_rightഅളവിൽ കൃത്രിമമെന്ന്...

അളവിൽ കൃത്രിമമെന്ന് പരാതി; പമ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

text_fields
bookmark_border
അളവിൽ കൃത്രിമമെന്ന് പരാതി; പമ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ
cancel
camera_alt

ഇ​ന്ധ​ന അ​ള​വി​ൽ കൃ​ത്രി​മം ഉ​ണ്ടെ​ന്ന​ പരാതിയെ തുടർന്ന്​ പ​മ്പി​ൽ എ​ത്തി​യ ജ​ന​ക്കൂ​ട്ടം

അ​രൂ​ർ: പെ​ട്രോ​ൾ പ​മ്പി​ൽ​നി​ന്ന് വാ​ഹ​ന​ങ്ങ​ളി​ൽ നി​റ​ക്കു​ന്ന ഇ​ന്ധ​ന​ത്തി​ന്റെ അ​ള​വി​ൽ കൃ​ത്രി​മം ഉ​ണ്ടെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്ന്​ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ. പു​ത്ത​ന​ങ്ങാ​ടി​യി​ലെ പമ്പി​നെ​തി​രെ​യാ​ണ് പ​രാ​തി.

ഞാ​യ​റാ​ഴ്ച രാ​ത്രി 8.30 ഓ​ടെ​യാ​ണ്​ സം​ഭ​വം. അ​രൂ​ർ സ്വ​ദേ​ശി​യു​ടെ ബൈ​ക്കി​ൽ ടാ​ങ്ക്​ ക​പ്പാ​സി​റ്റി​യി​ൽ കൂ​ടു​ത​ൽ ഇ​ന്ധ​നം നി​റ​ച്ചി​ട്ടും നി​റ​യാ​തെ വ​ന്ന​തോ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി ആ​ളു​ക​ൾ കൂ​ടു​ക​യാ​യി​രു​ന്നു.

ഇ​വ​രു​ടെ ആ​വ​​ശ്യ​പ്ര​കാ​രം അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന അ​ഞ്ച്​ ലി​റ്റ​റി​ന്‍റെ പാ​ത്ര​ത്തി​ൽ പെ​ട്രോ​ൾ നി​റ​ച്ച​പ്പോ​ൾ അ​ര ലി​റ്റ​റി​ന്‍റെ കു​റ​വു​ണ്ടാ​യെ​ന്നാ​ണ്​ ആ​ക്ഷേ​പം. തു​ട​ർ​ന്ന് ജ​ന​ക്കൂ​ട്ടം പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി മാ​നേ​ജ​റെ ത​ട​ഞ്ഞു​വെ​ക്കു​ക​യാ​യി​രു​ന്നു.

പൊ​ലീ​സ് വ​ന്നെ​ങ്കി​ലും ന​ട​പ​ടി​യെ​ടു​ക്കാ​തെ പി​ൻ​വാ​ങ്ങി. ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക​ൾ​ക്ക്​ കാ​ത്തി​രി​ക്കു​ക​യാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fraudpetrol pump
News Summary - Complaint of quantity fraud; Locals protest against petrol pump
Next Story