Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAroorchevron_rightഅ​രൂ​ക്കു​റ്റി...

അ​രൂ​ക്കു​റ്റി പാ​ദു​വാ​പു​രം പ​ള്ളി തി​രു​നാ​ൾ, വ​ട്ട​ക്കേ​രി ക്ഷേ​ത്രോ​ത്സ​വം; തീ​ർ​ഥാ​ട​ക​ർ​ക്ക് താ​ണ്ടാ​നു​ള്ള​ത് ക​ല്ലും മു​ള്ളും നി​റ​ഞ്ഞ വ​ഴി

text_fields
bookmark_border
അ​രൂ​ക്കു​റ്റി പാ​ദു​വാ​പു​രം പ​ള്ളി തി​രു​നാ​ൾ, വ​ട്ട​ക്കേ​രി ക്ഷേ​ത്രോ​ത്സ​വം; തീ​ർ​ഥാ​ട​ക​ർ​ക്ക് താ​ണ്ടാ​നു​ള്ള​ത് ക​ല്ലും മു​ള്ളും നി​റ​ഞ്ഞ വ​ഴി
cancel
camera_alt

അ​രൂ​ക്കു​റ്റി പാ​ദു​വാ​പു​രം പ​ള്ളി​യി​ലേ​ക്കു​ള്ള റോ​ഡും വ​ട്ട​ക്കേ​രി എ​ൻ.​ആ​ർ.​ഇ.​പി റോ​ഡും ത​ക​ർ​ന്ന നി​ല​യി​ൽ

അ​രൂ​ർ: പ്ര​ധാ​ന ദേ​വാ​ല​യ ഉ​ത്സ​വ​ങ്ങ​ൾ പ​ടി​വാ​തി​ലി​ൽ എ​ത്തി​നി​ൽ​ക്കെ തീ​ർ​ഥാ​ട​ക​ർ​ക്ക് സ​ഞ്ച​രി​ക്കാ​നു​ള്ള റോ​ഡ് ത​ക​ർ​ച്ച​യി​ൽ​ത​ന്നെ. അ​രൂ​ക്കു​റ്റി പാ​ദു​വാ​പു​രം പ​ള്ളി​യി​ലെ തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഫെ​ബ്രു​വ​രി ആ​ദ്യം തു​ട​ക്കം കു​റി​ക്കും. അ​രൂ​രി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ വ​ട്ട​ക്കേ​രി ക്ഷേ​ത്രോ​ത്സ​വം മാ​ർ​ച്ച് ആ​ദ്യം ആ​രം​ഭി​ക്കും. ര​ണ്ടു ദേ​വാ​ല​യ​ങ്ങ​ളി​ലും മ​റ്റു ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​പോ​ലും ആ​യി​ര​ങ്ങ​ൾ ഒ​ഴു​കി​യെ​ത്തും. എ​ന്നാ​ൽ, ദേ​വാ​ല​യ​ങ്ങ​ളി​ലേ​ക്ക് എ​ത്താ​നു​ള്ള പ്ര​ധാ​ന റോ​ഡു​ക​ൾ നാ​ശ​ത്തി​ലാ​ണ്.

അ​രൂ​ർ - അ​രൂ​ക്കു​റ്റി പാ​ല​ത്തി​ന​രി​കി​ലൂ​ടെ തെ​ക്കോ​ട്ടു​ള്ള ടാ​റി​ട്ട റോ​ഡാ​ണ് പാ​ദു​വാ​പു​രം പ​ള്ളി വ​രെ എ​ത്തു​ന്ന​ത്. ഒ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം നീ​ള​മു​ള്ള റോ​ഡ് മൂ​ന്നു​വ​ർ​ഷ​മാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​ണ്. ര​ണ്ടു വാ​ർ​ഡു​ക​ളി​ലൂ​ടെ ക​ട​ന്നു​വ​രു​ന്ന റോ​ഡി​ന​രി​കെ അ​രൂ​ക്കു​റ്റി ഗ​വ. ആ​ശു​പ​ത്രി​യു​ണ്ട്. രോ​ഗി​ക​ളു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ റോ​ഡി​ലൂ​ടെ ആ​ടി​യും ഉ​ല​ഞ്ഞു​മാ​ണ് എ​ത്തു​ന്ന​ത്.

റോ​ഡ് ന​ന്നാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ളെ​യും എം.​എ​ൽ.​എ​യെ​യും വി​ശ്വാ​സി​ക​ൾ സ​മീ​പി​ച്ചി​ട്ടു​ണ്ട്. ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് റോ​ഡി​ലെ വ​ലി​യ കു​ഴി​ക​ൾ എ​ങ്കി​ലും അ​ട​യ്ക്ക​ണ​മെ​ന്നാ​ണ് വി​ശ്വാ​സി​ക​ളു​ടെ ആ​വ​ശ്യം. അ​രൂ​ർ വ​ട്ട​ക്കേ​രി ക്ഷേ​ത്രം വ​രെ​യെ​ത്തു​ന്ന എ​ൻ.​ആ​ർ.​ഐ.​പി റോ​ഡ് ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന മാ​ർ​ച്ചി​നു മു​മ്പ് പു​ന​ർ നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് അ​രൂ​ർ നി​വാ​സി​ക​ളു​ടെ ആ​വ​ശ്യം. അ​രൂ​രി​ലെ ഏ​റ്റ​വും പു​രാ​ത​ന ക്ഷേ​ത്ര​മാ​യ വ​ട്ട​ക്കേ​രി​യി​ലെ ഗ​രു​ഡ വാ​ഹ​ന എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ ര​ണ്ടു വ​ർ​ഷ​മാ​യി ഈ ​റോ​ഡി​ലൂ​ടെ​യാ​ണ് ക​ട​ന്നു​വ​രു​ന്ന​ത്.

പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴ്, എ​ട്ട് വാ​ർ​ഡു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന അ​രൂ​ക്കു​റ്റി ഫെ​റി റോ​ഡി​ൽ​നി​ന്ന് വ​ട്ട​ക്കേ​രി പ്ര​ദേ​ശം വ​രെ നീ​ളു​ന്ന എ​ൻ.​ആ​ർ.​ഇ.​പി റോ​ഡ് കു​ണ്ടും കു​ഴി​യു​മാ​യി മാ​റി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി.

റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് കോ​ടി​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ഉ​ട​ൻ ന​ട​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ൾ പ​റ​യു​ന്നു. എം.​എ​ൽ.​എ ഫ​ണ്ടി​ൽ നി​ന്നു​ള്ള തു​ക ഉ​പ​യോ​ഗി​ച്ചാ​ണ് റോ​ഡ് പു​ന​ർ നി​ർ​മി​ക്കു​ന്ന​ത്. താ​ൽ​ക്കാ​ലി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഉ​ട​ൻ ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ ബ​ഹു​ജ​ന പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്ന് ജ​ന​കീ​യ സ​മി​തി മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road collapsedAlappuzhaarur
News Summary - collapsed road
Next Story