Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAroorchevron_rightഅരൂർ-അരൂക്കുറ്റി റോഡിൽ...

അരൂർ-അരൂക്കുറ്റി റോഡിൽ വാഹനാപകടം; ഒരാൾക്ക് പരിക്ക്

text_fields
bookmark_border
അരൂർ-അരൂക്കുറ്റി റോഡിൽ വാഹനാപകടം; ഒരാൾക്ക് പരിക്ക്
cancel

അ​രൂ​ർ: അ​രൂ​ക്കു​റ്റി റോ​ഡി​ൽ ഇ​ല്ല​ത്തു​പ​ടി ക​വ​ല​യി​ൽ ബൈ​ക്കി​ലേ​ക്ക് സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ചു​ക​യ​റി. ബൈ​ക്ക് യാ​ത്രി​ക​ൻ നി​സ്സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് ദേ​ശീ​യ​പാ​ത​യി​ൽ​നി​ന്ന് അ​രൂ​ക്കു​റ്റി വ​ഴി ചേ​ർ​ത്ത​ല ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സ് ബൈ​ക്കി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​ത്.

ബൈ​ക്ക് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഒ​രു മാ​രു​തി​ക്കാ​റി​ൽ ത​ട്ടി​യ​ശേ​ഷം നി​യ​ന്ത്ര​ണം​തെ​റ്റി​യ ബ​സ് വ​ല​ത്തോ​ട്ടു​തി​രി​യു​ന്ന​തു​ക​ണ്ട ബൈ​ക്ക് യാ​ത്രി​ക​ൻ ചാ​ടി ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. ബൈ​ക്ക് യാ​ത്രി​ക​ൻ പൂ​ച്ചാ​ക്ക​ൽ തി​രു​വി​ൽ വീ​ട്ടി​ൽ പ്രേം​നാ​ഥി​ന് പ​രി​ക്കു​ണ്ട്.

കാ​റി​ന്‍റെ പെ​ട്രോ​ൾ ടാ​ങ്ക് ഭാ​ഗം ത​ക​ർ​ന്നു. നി​യ​ന്ത്ര​ണം തെ​റ്റി​യ ബ​സ് ഇ​ല​ക്​​ട്രി​ക് പോ​സ്റ്റും ഇ​ടി​ച്ചു​ത​ക​ർ​ത്തു. ഇ​തോ​ടെ പ്ര​ദേ​ശ​ങ്ങ​ളി​ൽ രാ​വി​ലെ മു​ത​ൽ വൈ​ദ്യു​തി നി​ല​ച്ചു. പു​നഃ​സ്ഥാ​പി​ക്കു​വാ​ൻ ക​ഴി​ഞ്ഞ​ത് വൈ​കീ​ട്ടാ​ണ്. അ​രൂ​ർ-​അ​രൂ​ക്കു​റ്റി റോ​ഡി​ൽ അ​പ​ക​ടം മൂ​ലം ഏ​റെ​നേ​രം ഗ​താ​ഗ​ത​വും സ്തം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Car accidentArur-Arukutty road
News Summary - Car accident on Arur-Arukutty road; One injured
Next Story