പൊലീസ് സ്റ്റേഷനിൽനിന്ന് കഞ്ചാവ് കേസ് പ്രതി കടന്നുകളഞ്ഞു; മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ
text_fieldsപ്രതിയെ അരൂർ റെയിൽവേ സ്റ്റേഷന്റെ സമീപത്തുനിന്ന് അരൂർ പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടുന്നു
അരൂർ: ശനിയാഴ്ച കോടതിയിൽ ഹാജരാക്കേണ്ട കഞ്ചാവ് കേസ് പ്രതികളിൽ ഒരാളാണ് പുലർച്ച അഞ്ചരയോടെ അരൂർ പൊലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയത്. സുദേഷ് ബലയര് സിങ് (22) എന്ന ഒഡിഷ സ്വദേശിയാണ് ശുചിമുറിയിലേക്ക് പോകുന്ന വഴി രക്ഷപ്പെട്ടത്. ആറുമണിക്കൂറിന്റെ അന്വേഷണത്തിന് ഒടുവിൽ പതിനൊന്നരയോടെ അരൂർ പൊലീസ് സ്റ്റേഷന്റെ കിലോമീറ്ററുകൾക്കപ്പുറം അരൂരിലെ റെയിൽവേ സ്റ്റേഷന്റെ സമീപത്തുനിന്ന് നാട്ടുകാർ കണ്ടെത്തി പൊലീസിനെ അറിയിച്ച് പിടികൂടുകയായിരുന്നു.
അരൂർ-കോട്ടപ്പുറം റോഡിൽ വാടക വീട്ടിൽ താമസിച്ച് കഞ്ചാവ് വിൽപന നടത്തിയ വരെ വെള്ളിയാഴ്ച അരൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായ മൂന്നുപേരിൽ 22 കാരനായ സുദേഷ് ബലയര് സിങ്ങാണ് ഓടിയത്. ഒഡിഷ സ്വദേശികളായ ഭേരന് ബല്ലാര്‍ സിങ് (40), ജിതേന്ദ്ര പ്രതാന്‍(45) എന്നിവർക്കൊപ്പമാണ് ഇയാളെയും കസ്റ്റഡിയിലെടുത്. രണ്ട് കിലോ കഞ്ചാവ് ഇവരുടെ പക്കൽനിന്ന് കണ്ടെത്തിയിട്ടുണ്ട്.

