പാലത്തിന്റെ നടപ്പാതയിലേക്ക് ബസ് ഇടിച്ചുകയറി; യാത്രക്കാർ തലനാരിഴക്ക് രക്ഷപ്പെട്ടു
text_fieldsഇടക്കൊച്ചി പാലത്തിന്റെ നടപ്പാതയിലേക്ക് ഇടിച്ചുകയറിയ കെ.എസ്.ആർ.ടി.സി ബസ്
അരൂർ: ഇടക്കൊച്ചി പാലത്തിന്റെ നടപ്പാതയിലേക്ക് കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് ഇടിച്ചുകയറി. ആളപായമില്ല. യാത്രക്കാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചക്ക് 12ഓടെയാണ് ആലപ്പുഴ ഭാഗത്തുനിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് വലത്തോട്ട് തിരിഞ്ഞ് പാലത്തിന്റെ മധ്യഭാഗത്തായി ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയത്.
പാലത്തിലൂടെ വേഗത്തിൽ വന്ന് തെന്നിമാറിയ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാൽ നടപ്പാതയിലേക്ക് ഇടിച്ചുകയറി ഡ്രൈവറുടെ നിയന്ത്രണത്തിലാകുകയായായിരുന്നു. കായലിലേക്ക് മറിയാതെ ബസ് നിന്നതുമൂലം തലനാരിഴക്ക് യാത്രക്കാർ രക്ഷപ്പെടുകയായിരുന്നു. പാലത്തിന് പഴക്കമുള്ളതിനാൽ നാട്ടുകാർ ആശങ്കയിലാണ്.

