അരൂർ-ഇടക്കൊച്ചി പാലത്തിൽ വിളക്കുകാലുകൾ മിഴിതുറന്നു
text_fieldsഇടക്കൊച്ചി പാലത്തിൽ സ്ഥാപിച്ച വിളക്കു കാലുകൾ
അരൂർ: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ അരൂർ-ഇടക്കൊച്ചി പാലത്തിൽ വെളിച്ചമെത്തി. ആലപ്പുഴക്ക് കൊച്ചിയുമായി ബന്ധപ്പെടാൻ ആകെയുണ്ടായിരുന്ന റോഡ് മാർഗമാണ് പാലം. 1960ൽ ഉദ്ഘാടനം ചെയ്യപ്പെട്ട പാലം വിളക്കുകാലുകളും വെളിച്ചവുമായാണ് തുറന്നത്.
വർഷങ്ങൾ അധികം കഴിയുംമുമ്പ് പാലത്തിലെ വിളക്കുകൾ നശിപ്പിക്കപ്പെട്ടു. പിന്നീട് നിരവധി തവണ വിളക്കുകാലുകളും വിളക്കുകളും എത്തിയെങ്കിലും തുടർച്ചയായി പ്രകാശിച്ചില്ല. പാലം ഇരുട്ടിലായപ്പോഴെല്ലാം നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി അധികൃതരെക്കൊണ്ട് വിളക്കുകൾ തെളിച്ചു. 1987ൽ അരൂർ - കുമ്പളം പാലം ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ കൊച്ചിയിലേക്കുള്ള പുതിയ വഴി തുറന്നു. ബൈപാസ് വഴി എറണാകുളത്തേക്കുള്ള യാത്ര സുഗമമായതോടെ ഇടക്കൊച്ചി വഴിയുള്ള യാത്ര കുറഞ്ഞു. പിന്നീട് പാലം അവഗണനയിലായി. പാലത്തിെൻറ അവകാശികൾ ആരെന്ന തർക്കമാണ് കാരണം. പൊതുമരാമത്ത് വകുപ്പ് ആലപ്പുഴ ഡിവിഷൻ പാലം ഏറ്റെടുക്കാൻ തയാറായില്ല. കൊച്ചി ഹാർബറിെൻറ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പാലത്തിെൻറ അറ്റകുറ്റപ്പണികളും വിളക്കുകളും ആദ്യം തെളിഞ്ഞു. പിന്നീട് അവരും കൈവിട്ടു.
ഒരു തവണ കോർപറേഷൻ വിളക്കുകാലുകൾ സ്ഥാപിച്ച് വിളക്കുകളും തെളിഞ്ഞു. പിന്നീട് അവരും തിരിഞ്ഞു നോക്കാതായി. ജി.സി.ഡി.എ ഇടക്കൊച്ചി പാലത്തിെൻറ രക്ഷക്കെത്തി. അറ്റകുറ്റപ്പണികളും വിളക്കുകാലുകളും വിളക്കുകളും സ്ഥാപിച്ചു. വർഷങ്ങൾ കഴിഞ്ഞപ്പോൾ പാലം വീണ്ടും ഇരുട്ടിലായി. കോർപറേഷൻ വികസനഫണ്ടിൽനിന്നാണ് പാലത്തിൽ ലൈറ്റുകൾ സ്ഥാപിച്ചത്. ഹൈബി ഈഡൻ എം.എൽ.എ കഴിഞ്ഞദിവസം പാലത്തിെൻറ ലൈറ്റുകൾ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

