Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAroorchevron_rightഅരൂർ ഗവ. ആശുപത്രി...

അരൂർ ഗവ. ആശുപത്രി കെട്ടിടത്തിന് ബജറ്റിൽ മൂന്നുകോടി

text_fields
bookmark_border
അരൂർ ഗവ. ആശുപത്രി കെട്ടിടത്തിന് ബജറ്റിൽ മൂന്നുകോടി
cancel
camera_alt

അ​രൂ​ർ ഗ​വ. ആ​ശു​പ​ത്രി​ക്ക് കെ​ട്ടി​ടം നി​ർ​മി​ക്കാ​നു​ള്ള സ്ഥ​ലം

അ​രൂ​ർ: ഗ​വ. ആ​ശു​പ​ത്രി​ക്ക് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ മൂ​ന്നു​കോ​ടി രൂ​പ ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ച​ത് അ​രൂ​രി​ന്റെ കാ​ത്തി​രി​പ്പി​ന്റെ ഫ​ലം. അ​ഞ്ച്​ പ​തി​റ്റാ​ണ്ട്​ മു​മ്പ്​ കി​ട​ത്തി​ച്ചി​കി​ത്സ സൗ​ക​ര്യ​മു​ണ്ടാ​യി​രു​ന്ന ആ​തു​രാ​ല​യം സ​മീ​പ​കാ​ലം​വ​രെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം മാ​ത്ര​മാ​യി​രു​ന്നു. പി​ന്നീ​ട്​ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി വി​ക​സി​പ്പി​ച്ച​തോ​ടെ ഇ​രു​നി​ല കെ​ട്ടി​ടം ആ​ശു​പ​ത്രി​ക്കാ​യി നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

കെ.​കെ. ശൈ​ല​ജ ആ​രോ​ഗ്യ മ​ന്ത്രി​യാ​യി​രി​ക്കെ കെ​ട്ടി​ട​ത്തി​ന്റെ ത​റ​ക്ക​ല്ലി​ട​ൽ ന​ട​ത്തി​യി​രു​ന്നു. ബ​ജ​റ്റു​ക​ൾ നി​വ​ധി ക​ഴി​ഞ്ഞെ​ങ്കി​ലും ഒ​രു​രൂ​പ പോ​ലും ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​ന് മാ​റ്റി​വെ​ച്ചി​ല്ല. ദേ​ശീ​യ​പാ​ത​ക്ക്​ അ​രി​കി​ൽ ര​ണ്ടേ​ക്ക​റോ​ളം സ്ഥ​ലം ആ​ശു​പ​ത്രി​ക്ക് സ്വ​ന്ത​മാ​യു​ണ്ടെ​ങ്കി​ലും കി​ട​ത്തി​ച്ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​ന് സ​ർ​ക്കാ​ർ ത​യാ​റാ​യി​ല്ല.

നി​ര​വ​ധി സം​ഘ​ട​ന​ക​ൾ ഈ ​ആ​വ​ശ്യ​മു​യ​ർ​ത്തി പ്ര​ക്ഷോ​ഭം ന​ട​ത്തി​യി​ട്ടു​ണ്ട്. എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യും താ​ലൂ​ക്ക് ആ​രോ​ഗ്യ കേ​ന്ദ്ര​മാ​യ തു​റ​വൂ​ർ ആ​ശു​പ​ത്രി അ​ധി​കം ദൂ​ര​ത്ത​ല്ലാ​ത്ത​തു​കൊ​ണ്ട് അ​രൂ​രി​ൽ കി​ട​ത്തി​ച്ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ളു​ടെ ആ​ശു​പ​ത്രി ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​രു​ന്ന​ത്. കെ​ട്ടി​ട​ത്തോ​ടൊ​പ്പം ജീ​വ​ന​ക്കാ​രും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളും ആ​രോ​ഗ്യ​വ​കു​പ്പ് അ​നു​വ​ദി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യാ​ണ് ഇ​പ്പോ​ൾ ശേ​ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:budgetAroor Govt.hospital building
News Summary - Aroor Govt.hospital building 3 crores in the budget
Next Story