എറണാകുളം ബോട്ട് സർവിസ് തേവരവരെ മാത്രം
text_fieldsപാണാവള്ളി ബോട്ട് ജെട്ടി
അരൂർ: അരൂക്കുറ്റിയിൽ നിന്നും എറണാകുളത്തേക്ക് ശനിയാഴ്ച ആരംഭിക്കാനിരുന്ന ബോട്ട് സർവിസ് തേവര വരെയാക്കി ചുരുക്കി. ഉദ്ഘാടനം പാണാവള്ളി ബോട്ട് ജെട്ടിയിലേക്കും മാറ്റി. ശനിയാഴ്ച രാവിലെ 8.30നാണ് പാണാവള്ളിയിൽ നിന്നും തേവരയിലേക്ക് സർവീസ് ആരംഭിക്കുക. ദലീമ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യും.
മറ്റു ദിവസങ്ങളിൽ രാവിലെ 7.45ന് പാണാവള്ളി ബോട്ട് ജെട്ടിയിൽ നിന്നു തുടങ്ങുന്ന സർവീസ് 8.10ന് പെരുമ്പളം മാർക്കറ്റ് ഫെറി, 8.30 ന് അരൂക്കുറ്റി, 9.30ന് തേവര ഫെറി എന്നിങ്ങനെയാണ് എത്തുക. വൈകിട്ട് 5.30ന് തേവര ഫെറിയിൽ നിന്നും പാണാവള്ളിക്കുള്ള സർവീസ് തുടങ്ങും.
അരുക്കുറ്റിയിൽ ബോട്ട്ജെട്ടി ഇല്ലാത്തതിനാൽ പാണാവള്ളിയിൽ നിന്നാണ് സർവീസ് തുടങ്ങുന്നത്. പാണാവള്ളിയിൽ ബോട്ട് സ്റ്റേഷനും ജീവനക്കാർക്കും യാത്രക്കാർക്കുമുള്ള അടിസ്ഥാന സൗകര്യങ്ങളുണ്ട്. അരുക്കുറ്റി - എറണാകുളം ബോട്ട് സർവിസാണ് കഴിഞ്ഞ ദിവസം ജലഗതാഗത വകുപ്പ് പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ കൊച്ചിയിൽ നേവൽ ബേസ് ഭാഗത്തു കൂടി യാത്ര ബോട്ട് പോകാൻ നേവിയുടെ അനുമതി ദിവസവും വാങ്ങേണ്ടി വരും. അതുകൊണ്ടാണ് എറണാകുളത്തേക്ക് തീരുമാനിച്ചിരുന്ന സർവീസ് തേവര വരെ ആക്കി ചുരുക്കിയത്.
33 സീറ്റിന്റെ ബോട്ടാണ് അനുവദിച്ചത്. പഴയ ബോട്ട് മാറ്റി പുതിയതും വലുതുമായ ബോട്ട് വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. തേവരയിൽ നിന്നും വൈറ്റിലയിലേക്കോ എറ ണാകുളത്തേക്കോ സർവിസ് നീട്ടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

