Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAroorchevron_rightകോ​വി​ഡാന​ന്ത​ര...

കോ​വി​ഡാന​ന്ത​ര ആ​യു​ർ​വേ​ദ ചി​കി​ത്സ​യു​മാ​യി അ​രൂ​ർ പ​ഞ്ചാ​യ​ത്ത്

text_fields
bookmark_border
Ayurvedic surgery
cancel

അരൂർ: കോ​വി​ഡി​നു​ശേ​ഷ​മു​ണ്ടാ​കു​ന്ന ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​നാ​യി കോ​വി​ഡ​ന​ന്ത​ര ആ​യു​ർ​വേ​ദ ചി​കി​ത്സ​ക​ള്‍ക്ക് അ​വ​സ​രം ഒ​രു​ക്കി അ​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​യു​ര്‍വേ​ദ ആ​ശു​പ​ത്രി​ക​ളും പ​ഞ്ചാ​യ​ത്തും. 'പു​ന​ർ​ജ​നി' പേ​രി​ലാ​ണ് പ​ദ്ധ​തി.

സ്വാ​സ്ഥ്യം, സു​ഖാ​യു​ഷ്യം, അ​മൃ​തം, ഭേ​ഷ​ജം തു​ട​ങ്ങി​യ കോ​വി​ഡ് ചി​കി​ത്സാ പ​ദ്ധ​തി​ക​ളും പ​ഞ്ചാ​യ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​രൂ​ർ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

60 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്കു​ള്ള കോ​വി​ഡ് പ്ര​തി​രോ​ധ പ​ദ്ധ​തി​യാ​ണ് സ്വാ​സ്ഥ്യം. 60 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്കു​ള്ള കോ​വി​ഡ് പ്ര​തി​രോ​ധ പ​ദ്ധ​തി​യാ​ണ് സു​ഖാ​യു​ഷ്യം.

ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യു​ന്ന​വ​രു​ടെ പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നാ​യി മ​രു​ന്ന് ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണ് അ​മൃ​തം. കോ​വി​ഡ് ബാ​ധി​ച്ച എ​ല്ലാ പ്രാ​യ​ക്കാ​ർ​ക്കു​മു​ള്ള പ്ര​ത്യേ​ക ചി​കി​ത്സാ പ​ദ്ധ​തി​യാ​ണ് ഭേ​ഷ​ജം.

നി​രാ​മ​യ എ​ന്ന പേ​രി​ൽ ആ​യു​ർ​വേ​ദ ടെ​ലി​മെ​ഡി​സി​ൻ സം​വി​ധാ​ന​വും തു​ട​ങ്ങി​യി​ട്ടു​ണ്ട്. രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ 12 വ​രെ​യാ​ണ് ടെ​ലി​മെ​ഡി​സി​ൻ സേ​വ​നം. ഫോ​ൺ: 9495886281.

Show Full Article
TAGS:covid 19 Ayurvedic treatment 
News Summary - After Covid: Aroor Panchayat with Ayurvedic treatment
Next Story