Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAroorchevron_rightജലവിതരണ പൈപ്പ്...

ജലവിതരണ പൈപ്പ് നന്നാക്കാൻ കാന പൊട്ടിച്ചു

text_fields
bookmark_border
ജലവിതരണ പൈപ്പ് നന്നാക്കാൻ കാന പൊട്ടിച്ചു
cancel
camera_alt

ത​ക​രാ​റി​ലാ​യ പൈ​പ്പ് ലൈ​ന്‍ ന​ന്നാ​ക്കാ​ൻ എ​ര​മ​ല്ലൂ​ര്‍ കാ​ഞ്ഞി​ര​ത്തി​ങ്ക​ല്‍ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം കാ​ന പൊ​ട്ടി​ക്കു​ന്നു

അ​രൂ​ര്‍: എ​ര​മ​ല്ലൂ​ര്‍ കാ​ഞ്ഞി​ര​ത്തി​ങ്ക​ല്‍ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ദേ​ശീ​യ​പാ​ത​യി​ൽ കാ​ന പൊ​ട്ടി​ച്ച് ത​ക​രാ​റി​ലാ​യ പൈ​പ്പ് ലൈ​ന്‍ ന​ന്നാ​ക്കി. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ജോ​ലി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ച്ച​ത്. പ്ര​ദേ​ശ​ത്ത് ജ​ല​വി​ത​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന നാ​ലി​ഞ്ച് വ​ലി​പ്പ​മു​ള്ള പൈ​പ്പാ​ണ് ഞാ​യ​റാ​ഴ്ച പൊ​ട്ടി​യ​ത്. പൈ​പ്പ് ലൈ​നി​ന്‍റെ മു​ക​ളി​ല്‍ കാ​ന പ​ണി​ഞ്ഞ​താ​ണ് പ​ണി​യാ​യ​ത്.

പൈ​പ്പി​നു മു​ക​ളി​ൽ കാ​ന പ​ണി​യു​ന്ന​തി​ല്‍ ജ​ന​ങ്ങ​ളും ജ​ന​പ്ര​തി​നി​ധി​ക​ളും പ്ര​തി​ഷേ​ധി​ച്ചി​രു​ന്ന​താ​ണ്.

പൈ​പ്പ് മാ​റ്റു​ന്ന​തി​നു​ള്ള നി​ര്‍ദേ​ശം അ​വ​ഗ​ണി​ച്ചാ​ണ് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യും ക​രാ​ര്‍ ക​മ്പി​നി​യും കാ​ന നി​ര്‍മി​ച്ച​ത്. പ​ല​യി​ട​ത്തും കാ​ന​ക്കും ടൈ​ല്‍-​ടാ​ര്‍ റോ​ഡു​ക​ള്‍ക്കു​മ​ടി​യി​ലാ​ണ് ജ​ല​വി​ത​ര​ണ പൈ​പ്പ്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഉ​യ​ര​പ്പാ​ത നി​ര്‍മാ​ണം ന​ട​ക്കു​ന്ന ദേ​ശീ​യ​പാ​ത​ക്കി​രു​വ​ശ​വു​മാ​യി 17.6 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ലെ പൈ​പ്പ് മാ​റ്റ​ണ​മെ​ന്ന് നി​ര്‍ദേ​ശി​ച്ചി​രു​ന്നു.

ഇ​തി​ല്‍ 2.5 കി​ലോ​മീ​റ്റ​ര്‍ ദൂ​രം മാ​ത്ര​മാ​യി​രു​ന്നു മാ​റ്റി​യ​ത്. പി​ന്നീ​ട് 6.32 കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് പൈ​പ്പ് മാ​റ്റ​ത്തി​നാ​യി കൈ​മാ​റി​യെ​ങ്കി​ലും അ​ത് പ​രി​ഗ​ണി​ച്ചു​പോ​ലു​മി​ല്ല. ഉ​യ​ര​പ്പാ​ത നി​ര്‍മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തോ​ട​ടു​ക്കു​മ്പോ​ള്‍ കാ​ന​ക്ക​ടി​യി​ലെ പൈ​പ്പ് ജ​ന​ങ്ങ​ളി​ൽ ക​ടു​ത്ത ആ​ശ​ങ്ക​യാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:repairbrokenWater pipe
News Summary - A water pipe was broken to repair it.
Next Story