വിദ്യാലയത്തിന്റെ കരുതൽ; പമ്പ, നൈൽ സഹോദരങ്ങൾക്ക് ഓണസമ്മാനമായി വീട്
text_fieldsമനോജിന്റെ കുടുംബത്തിന് ഔവർ ലേഡി ഓഫ് മേഴ്സി സ്കൂൾ നിർമിച്ചുനൽകിയ വീടിന്റെ താക്കോൽ നൽകാൻ എ.എം. ആരിഫ് എം.പിയും സ്കൂൾ അധികൃതരും എത്തിയപ്പോൾ
അരൂർ: ഒന്നിലും നാലിലും പഠിക്കുന്ന പമ്പക്കും നൈലിനും സ്കൂളിന്റെ ഓണസമ്മാനം വീട്. അരൂർ പഞ്ചായത്ത് 13ാം വാർഡിൽ ചള്ളിതറക്കളത്തിൽ മനോജ് -സൗമ്യ ദമ്പതികളുടെ പെൺമക്കളാണ് പമ്പയും നൈലും. പ്ലാസ്റ്റിക് വലിച്ചുകെട്ടിയ വെള്ളം കയറുന്ന ഷെഡിലായിരുന്നു ഇവരുടെ താമസം. കാൽ തളർന്ന മനോജ് ഗാനമേളക്കും മറ്റും പാട്ടുപാടുന്ന ഗായകനായിരുന്നു.
കോവിഡ് രോഗവ്യാപനം കലാകാരന്മാരെ ദുരിതത്തിലാക്കിയപ്പോൾ മനോജിന്റെ കുടുംബവും കഷ്ടത്തിലായി. ഔവർ ലേഡി ഓഫ് മേഴ്സി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസി ചാലവീട്ടിൽ കുട്ടികളുടെ ദുരവസ്ഥ നേരിൽകണ്ട് സഹായിക്കാൻ മുന്നോട്ടുവന്നു. സ്കൂളിലെ പൂർവ വിദ്യാർഥികളും ഒപ്പംനിന്ന് മനോജിന്റെ കുടുംബത്തിന് വീട് നിർമിച്ചു നൽകി. സൗമ്യക്ക് സ്കൂൾ ബസിൽ ജോലിയും നൽകി. പാവപ്പെട്ടവർക്ക് സ്കൂൾ നൽകുന്ന പത്താമത്തെ വീടാണിത്. ഓണസമ്മാനമായി വീട് നൽകൽ ചടങ്ങിൽ എ.എം ആരിഫ് എം.പി പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

