Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅ​രൂ​ർ-​തു​റ​വൂ​ർ...

അ​രൂ​ർ-​തു​റ​വൂ​ർ ഉ​യ​ര​പ്പാ​ത ആ​ഗ​സ്റ്റി​ൽ തു​റ​ക്കും

text_fields
bookmark_border
അ​രൂ​ർ-​തു​റ​വൂ​ർ ഉ​യ​ര​പ്പാ​ത   ആ​ഗ​സ്റ്റി​ൽ തു​റ​ക്കും
cancel
camera_alt

അ​രൂ​ർ-​തു​റ​വൂ​ർ ഉ​യ​ര​പ്പാ​ത

അ​രൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ അ​രൂ​ർ-​തു​റ​വൂ​ർ ഇ​ട​നാ​ഴി​യി​ലെ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന ഉ​യ​ര​പ്പാ​ത നി​ർ​മാ​ണ പ​ദ്ധ​തി​യു​ടെ 90 ശ​ത​മാ​നം പ്ര​വൃ​ത്തി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

2,200 കോ​ടി ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന എ​ലി​വേ​റ്റ​ഡ് പാ​ത എ​ല്ലാ പ്ര​വൃ​ത്തി​ക​ളും പ​ദ്ധ​തി​പ്ര​കാ​രം മു​ന്നേ​റി​യാ​ൽ ആ​ഗ​സ്റ്റോ​ടെ വാ​ഹ​ന ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ക്കാ​നാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഒ​റ്റ​ത്തൂ​ണു​ക​ളു​ടെ പി​ന്തു​ണ​യി​ൽ നി​ർ​മി​ച്ച രാ​ജ്യ​ത്തെ ഏ​റ്റ​വും നീ​ളം കൂ​ടി​യ ഉ​യ​ര​പ്പാ​ത​യാ​ണി​ത്.

2026 ഫെ​ബ്രു​വ​രി​യാ​യി​രു​ന്നു പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ആ​ദ്യം തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. അ​രൂ​ർ റ​സി​ഡ​ൻ​സി ഹോ​ട്ട​ലി​ന്‍റെ മു​ന്നി​ലു​ള്ള ചെ​റി​യൊ​രു ഭാ​ഗം ഒ​ഴി​കെ, മു​ഴു​വ​ൻ ഭാ​ഗ​ത്തും ഗ​ർ​ഡ​ർ സ്ഥാ​പി​ക്കു​ക​യും അ​തി​ന് മു​ക​ളി​ലെ ഡെ​ക്ക് സ്ലാ​ബു​ക​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഹൈ​ടെ​ൻ​ഷ​ൻ ട​വ​ർ ലൈ​നു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കേ​ണ്ട​തു​കൊ​ണ്ടാ​ണ് ഇ​വി​ടെ പ​ണി​ക​ൾ ത​ട​സ്സ​ത്തി​ലി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ ബാ​ക്കി​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ പെ​യി​ന്‍റി​ങ്​ പ്ര​വൃ​ത്തി​ക​ളും ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള കാ​ന​നി​ർ​മാ​ണ​വും പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്.

ദേ​ശീ​യ​പാ​ത​യി​ലെ കാ​ന​ക​ളി​ൽ​നി​ന്നു​ള്ള വെ​ള്ളം സ​മീ​പ ജ​ലാ​ശ​യ​ങ്ങ​ളി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് കാ​ന പ​ണി​യാ​ൻ തു​ക ന​ൽ​കാ​മെ​ന്ന് സ​മ്മ​തി​ച്ചു​കൊ​ണ്ടു​ള്ള ക​ത്ത് ജി​ല്ല ക​ല​ക്ട​ർ​ക്ക് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ന​ൽ​കി​യി​ട്ടു​ണ്ട്.

തു​റ​വൂ​ർ ക​വ​ല​യു​ടെ തെ​ക്കു​ഭാ​ഗ​ത്തേ​ക്ക് 210 മീ​റ്റ​ർ കൂ​ടി എ​ലി​വേ​റ്റ​ഡ് ദേ​ശീ​യ​പാ​ത നീ​ട്ടാ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു ഡ​സ​ൻ പു​തി​യ തൂ​ണു​ക​ൾ കൂ​ടി പ​ണി​യു​ന്ന​തി​ന് ന​ട​പ​ടി തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഉ​യ​ര​പ്പാ​ത​യു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ 13 കി​ലോ​മീ​റ്റ​ർ ഇ​ട​നാ​ഴി​യി​ൽ​നി​ന്ന് തി​രി​ച്ചു​വി​ട​പ്പെ​ട്ട ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​ൻ സ​ർ​വി​സ് റോ​ഡു​ക​ൾ ന​വീ​ക​രി​ക്കു​ന്ന​തി​നാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നും ദേ​ശീ​യ​പാ​ത​യി​ൽ​നി​ന്നു​ള്ള കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ മാ​റ്റു​ന്ന​തി​നാ​യി കേ​ര​ള വാ​ട്ട​ർ അ​തോ​റി​റ്റി​ക്കും വൈ​ദ്യു​തി പോ​സ്റ്റു​ക​ളും ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളും മാ​റ്റു​ന്ന​തി​നാ​യി കെ.​എ​സ്.​ഇ.​ബി​ക്കും ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ധ​ന​സ​ഹാ​യം ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highwayAroorThuravoor
News Summary - Aroor-Thuravoor Elevated Highway to Open in August
Next Story