അരൂക്കുറ്റി: ലക്ഷങ്ങൾ മുടക്കി നിർമാണം പൂർത്തീകരിച്ച അരൂക്കുറ്റിയിലെ ബോട്ട് ടെർമിനലിന് നോക്കുകുത്തിയാകാൻ മാത്രമാണ് വിധി.
പണിയെല്ലാം പൂർത്തിയായി അഞ്ച് വർഷമായിട്ടും ഉദ്ഘാടനം നടത്താൻ പോലും അധികൃതർക്ക് കഴിഞ്ഞില്ല. വെറുതെകിടക്കുന്ന കെട്ടിട സമുച്ചയം സാമൂഹിക വിരുദ്ധരുടെയും തെരുവ് നായ്ക്കളുടെയും വിഹാരകേന്ദ്രമായിരിക്കുകയാണ്.
കായൽ ടൂറിസം പ്രോത്സാഹിപ്പിക്കാൻ കാക്കത്തുരുത്തു പോലുള്ള ദ്വീപുകളുമായി ബന്ധപ്പെടുത്തിയുള്ള സർക്യൂട്ട് ടൂറിസം ലക്ഷ്യമാക്കിയുള്ള ഹൗസ് ബോട്ട് ടെർമിനലാണ് ലക്ഷ്യമിട്ടിരുന്നത്. ഇത് നടപ്പായാൽ അരൂക്കുറ്റി പഞ്ചായത്തിന് വലിയ വരുമാന മാർഗമാകുമായിരുന്നു. അനുബന്ധ വ്യവസായങ്ങളുടെ വളർച്ചക്കും അത് കാരണമാകുമായിരുന്നു.
ഉദ്ഘാടനം വൈകുന്നതോടൊപ്പം നിർമിതിക്ക് ബലക്ഷയവും കണ്ടുതുടങ്ങിയിട്ടുണ്ടെന്ന് പരിസരവാസികൾ പറയുന്നു. എ.എം. ആരിഫ് എം.എൽ.എ. ആയിരുന്ന സമയത്താണ് ഇത് പൂർത്തീകരിച്ചത്. കെ.സി. വേണുഗോപാൽ കേന്ദ്ര സഹമന്ത്രിയായിരിക്കെ ടൂറിസം പദ്ധതിക്കായി അനുവദിച്ച 2.60 കോടിയിൽ ഭൂരിഭാഗവും ഇതിനായി അനുവദിച്ചിരുന്നു.
ടെർമിനലോട് ചേർന്ന് കിടക്കുന്ന എക്സൈസ് വകുപ്പിെൻറ 60 സെേൻറാളം സ്ഥലത്തിെൻറ അനുമതി ലഭിക്കാത്തതാണ് ടെർമിനൽ യാഥാർഥ്യമാകാൻ തടസ്സമാകുന്നത്. ഈ സ്ഥലം വാടകക്കെങ്കിലും നൽകിയാേല പദ്ധതി യാഥാർഥ്യമാകൂ.
ആറ് മാസംമുമ്പ് ഇവിടെ സന്ദർശിച്ച ഷാനിമോൾ ഉസ്മാൻ എം.എൽ.എതന്നെ മുൻകൈയെടുത്ത് ടൂറിസം, എക്സൈസ്, തുറമുഖ വകുപ്പ് മന്ത്രിമാരെ നേരിൽകണ്ട് നിവേദനം കൊടുത്തിരുന്നു. ഉടനെ നടപടി എടുക്കാമെന്ന് മൂന്ന് പേരും പറഞ്ഞെങ്കിലും ആറ് മാസമായിട്ടും നടപടിയായിട്ടില്ല.
വർഷങ്ങൾക്ക് മുമ്പ് വിവിധ സ്ഥലങ്ങളിലേക്കുള്ള ധാരാളം ബോട്ടുകൾ അടുത്തിരുന്ന ജെട്ടിയായിരുന്നു ഇത്. എറണാകുളം ഉൾപ്പെടെയുള്ള മാർക്കറ്റുകളിൽനിന്ന് സാധനസാമഗ്രികൾ ബോട്ടുകൾ വഴി ഇവിടെ എത്തിച്ചിരുന്നതാണ്. വാഹന സൗകര്യങ്ങൾ അധികരിച്ചേതാടെ ബോട്ട് യാത്രക്കാർ കുറയുകയും ബോട്ടുകൾ കാലക്രമേണ നിർത്തുകയുമാണുണ്ടായത്.
വാഹനങ്ങൾ അധികരിച്ചതിനാലുണ്ടായ യാത്രാ തടസ്സങ്ങളും മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കും കാരണം വീണ്ടും ബോട്ട് യാത്രയെ കുറിച്ച് ആലോചിച്ചപ്പോൾ ടെർമിനലിെൻറ പണി നടക്കുന്നത് കാരണം ബോട്ടടുപ്പിക്കാൻ കഴിയില്ല എന്നുപറഞ്ഞ് അധികാരികൾ തടസ്സവാദമുന്നയിക്കുകയായിരുന്നു.
വൈക്കം - എറണാകുളം അതിവേഗ ബോട്ട് സർവിസിനും അരൂക്കുറ്റിയിൽ സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.ഇതിനെതിരെ തടസ്സവാദങ്ങൾ ഉന്നയിച്ച് ജലഗതാഗത വകുപ്പ് രംഗപ്രവേശം ചെയ്തിട്ടുണ്ട്.