Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു

text_fields
bookmark_border
വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു
cancel

ആറാട്ടുപുഴ: വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. കണ്ടല്ലൂർ തെക്ക് ഉഷസിൽ സോമദത്തന്റെ വീട് കുത്തി തുറന്നാണ് സ്വർണവും രൂപയും കവർന്നത്.സോമദത്തനും ഭാര്യ ഗീതാലക്ഷ്മിയും തിരുവനന്തപുരത്തുള്ള മകന്റെ വീട്ടിൽ പോയിരുന്നതിനാൽ ആളില്ലായിരുന്നു. തിങ്കളാഴ്ച രാത്രി അർദ്ധരാത്രിയോടെ ഇവിടെ നിന്ന് ശബ്ദം കേട്ട അയൽവാസികൾ വന്നു നോക്കിയപ്പോഴാണ് കതകുതുറന്ന് കിടക്കുന്നത് കണ്ടത്.

മുൻവശത്തെ വാതിലാണ് കുത്തിത്തുറന്നത്. തുടർന്ന് അലമാരിയുടെ പൂട്ട് തകർത്താണ് മോഷണം നടത്തിയത്. തൊട്ടടുത്ത മുറിയിലെ അലമാരയും മേശയും കുത്തി തുറന്നു. തുണിയും മറ്റ് സാധനങ്ങളും വാരി വലിച്ചിട്ട നിലയിലായിരുന്നു. സ്വർണവും പണവും കൂടാതെ പിച്ചളയുടെ പാത്രങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തെകുറിച്ച് അന്വേഷണം ആരംഭിച്ചതായി കനകക്കുന്ന് സി.ഐ. ഡി. ബിജുകുമാർ പറഞ്ഞു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story