Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightArattuppuzhachevron_rightമത്സ്യബന്ധനത്തിനിടെ...

മത്സ്യബന്ധനത്തിനിടെ മറിഞ്ഞ വള്ളം കരക്കടിഞ്ഞു

text_fields
bookmark_border
മത്സ്യബന്ധനത്തിനിടെ മറിഞ്ഞ വള്ളം കരക്കടിഞ്ഞു
cancel

ആ​റാ​ട്ടു​പു​ഴ: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ മ​റി​ഞ്ഞ വ​ള്ളം ക​ര​ക്ക​ടി​ഞ്ഞു. തൃ​ക്കു​ന്ന​പ്പു​ഴ പ​തി​യാ​ങ്ക​ര അ​മ​ൽ ഭ​വ​ന​ത്തി​ൽ മു​ര​ളി​യു​ടെ ‘ചൈ​ത​ന്യ’ കാ​രി​യ​ർ വ​ള്ള​മാ​ണ് പൊ​ട്ടി​ക്കീ​റി​യ നി​ല​യി​ൽ ആ​റാ​ട്ടു​പു​ഴ കാ​ർ​ത്തി​ക ജ​ങ്ഷ​ൻ ഭാ​ഗ​ത്ത് അ​ടി​ഞ്ഞ​ത്. തൃ​ക്കു​ന്ന​പ്പു​ഴ ജ​ങ്​​ഷ​ന് പ​ടി​ഞ്ഞാ​റ് ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​ 1.30ഓ​ടെ​യാ​ണ് ക​ട​ലി​ൽ വ​ള്ളം അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ലൈ​ല​ൻ​ഡ്​​ വ​ള്ള​ത്തി​ൽ​നി​ന്നും മീ​ൻ പ​ക​ർ​ത്തു​ന്ന​തി​നി​ടെ തി​ര​യി​ൽ​പെ​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.

വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന ചെ​റി​യ​ഴീ​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ തൈ​പ്പ​റ​മ്പി​ൽ ബി​നി​ൽ​കു​മാ​ർ (47), കി​ര​ൺ ബാ​ബു (21), പ​തി​യാ​ങ്ക​ര പ​ള്ളി​പ്പു​ര​യി​ൽ മ​നു (25), അ​മ​ൽ ഭ​വ​ന​ത്തി​ൽ അ​മ​ൽ (24) എ​ന്നി​വ​രെ മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റും മ​റ്റ് വ​ള്ള​ങ്ങ​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി ക​ര​ക്കെ​ത്തി​ച്ചു. മ​ണി​ക്കൂ​റു​ക​ൾ പ​രി​ശ്ര​മി​ച്ചി​ട്ടും ക​മി​ഴ്ന്നു​പോ​യ വ​ള്ളം നി​വ​ർ​ത്താ​നും ക​ര​ക്ക​ടു​പ്പി​ക്കാ​നും ക​ഴി​ഞ്ഞി​ല്ല. ഒ​ടു​വി​ൽ മൂ​ന്ന് എ​ൻ​ജി​നും വ​ള്ള​വും ഉ​പേ​ക്ഷി​ച്ച് മ​ട​ങ്ങേ​ണ്ടി വ​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി 11ഓ​ടെ വ​ള്ളം ക​ട​ൽ​ഭി​ത്തി​ക്കു​ള്ളി​ൽ പൊ​ട്ടി​ക്കീ​റി അ​ടി​യു​ക​യാ​യി​രു​ന്നു. ര​ണ്ട് എ​ൻ​ജി​ൻ ഭാ​ഗി​ക​മാ​യി ന​ശി​ച്ച​നി​ല​യി​ൽ വ​ള്ള​ത്തോ​ടൊ​പ്പം ല​ഭി​ച്ചെ​ങ്കി​ലും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​ണ്. ഒ​രു എ​ൻ​ജി​ൻ ന​ഷ്ട​പ്പെ​ട്ടു. 10 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fishingboat overturned
News Summary - The overturned boat washed ashore while fishing
Next Story