Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightArattuppuzhachevron_rightഅ​ഞ്ച് ല​ക്ഷം...

അ​ഞ്ച് ല​ക്ഷം മു​ട​ക്കി മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് സ്ഥാ​പി​ച്ച വി​ള​ക്കു​ക​ൾ ക​ണ്ണ​ട​ച്ചു; കൊ​ച്ചീ​ടെ ജെ​ട്ടി പാ​ലം ഇ​രു​ട്ടി​ലേ​ക്ക്

text_fields
bookmark_border
അ​ഞ്ച് ല​ക്ഷം മു​ട​ക്കി മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് സ്ഥാ​പി​ച്ച വി​ള​ക്കു​ക​ൾ ക​ണ്ണ​ട​ച്ചു; കൊ​ച്ചീ​ടെ ജെ​ട്ടി പാ​ലം ഇ​രു​ട്ടി​ലേ​ക്ക്
cancel
camera_alt

കൊ​ച്ചീ​ടെ ജെ​ട്ടി പാ​ലം

ആ​റാ​ട്ടു​പു​ഴ: വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ വെ​ളി​ച്ച​മെ​ത്തി​യ കൊ​ച്ചീ​ടെ ജെ​ട്ടി പാ​ലം വി​ള​ക്ക് സ്ഥാ​പി​ച്ച​തി​ലെ അ​ഴി​മ​തി​മൂ​ലം വീ​ണ്ടും ഇ​രു​ട്ടി​ലേ​ക്ക്. അ​ഞ്ച് ല​ക്ഷം മു​ട​ക്കി മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് സ്ഥാ​പി​ച്ച വി​ള​ക്കു​ക​ൾ ഒ​ന്നൊ​ന്നാ​യി ക​ണ്ണ​ട​ക്കു​മ്പോ​ൾ അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ന് തെ​ളി​ച്ച​മേ​റു​ക​യാ​ണ്. ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത സാ​മ​ഗ്രി​ക​ളു​പ​യോ​ഗി​ച്ച് വി​ള​ക്ക് സ്ഥാ​പി​ക്ക​ൽ പ്ര​ഹ​സ​ന​മാ​ക്കി പ​ണം ത​ട്ടാ​നു​ള്ള ശ്ര​മ​മാ​ണെ​ന്നാ​ണ്​ നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം.

മ​ല​ബാ​ർ സി​മ​ൻ​റ്​​സാ​ണ് അ​ഞ്ചു​ല​ക്ഷം അ​നു​വ​ദി​ച്ച​ത്. ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ഏ​പ്രി​ൽ ആ​ദ്യ​വാ​ര​മാ​ണ് വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ച​ത്. ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ പ​കു​തി വ​ഴി​വി​ള​ക്കു​ക​ൾ ക​ണ്ണ​ട​ച്ചു. ഇ​തോ​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. അ​ടി​ക്ക​ടി​യു​ണ്ടാ​യ ത​ക​രാ​റാ​ണ് ക്ര​മ​ക്കേ​ട് പു​റ​ത്തു​വ​രാ​ൻ ഇ​ട​യാ​ക്കി​യ​ത്. വി​വ​രാ​വ​കാ​ശം വ​ഴി ല​ഭി​ച്ച രേ​ഖ​ക​ളി​ൽ ഞെ​ട്ടി​ക്കു​ന്ന ക​ണ​ക്കു​ക​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. പാ​ല​ത്തി​െൻറ 60 വി​ള​ക്കു​കാ​ലി​ലും അ​പ്രോ​ച്ച് റോ​ഡി​ലെ 27പോ​സ്​​റ്റി​ലു​മാ​യി ഒ​മ്പ​ത്​ വാ​ട്ടി​െൻറ മൂ​ന്ന് ബ​ൾ​ബ്​ ഘ​ടി​പ്പി​ച്ച 87 വി​ള​ക്കാ​ണ് സ്ഥാ​പി​ച്ച​ത്. വി​ള​ക്ക് ക​വ​ച​ത്തി​ന് 500 രൂ​പ​യി​ൽ താ​ഴെ മാ​ത്ര​മേ പ​ര​മാ​വ​ധി വി​ല​യു​ള്ളൂ​വെ​ങ്കി​ലും 997 രൂ​പ​യാ​ണ് ക​രാ​റു​കാ​ര​ൻ വാ​ങ്ങി​യ​ത്. ഇ​തി​ൽ സ്ഥാ​പി​ച്ച മൂ​ന്ന് ബ​ൾ​ബി​ന്​ 180 രൂ​പ വി​ല​വ​രും. മു​മ്പു​ണ്ടാ​യി​രു​ന്ന വ​ഴി​വി​ള​ക്കി​െൻറ വ​യ​റു​ക​ൾ മാ​റി​യി​ട്ടി​ല്ല. എ​ന്നാ​ൽ, ക​രാ​റു​കാ​ര​ൻ 90,000 രൂ​പ​യു​ടെ വ​യ​ർ വാ​ങ്ങി​യ​തി​െൻറ ബി​ല്ല് മാ​റി​യി​ട്ടു​ണ്ട്.

തീ​രെ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത വി​ള​ക്കു​ക​ളാ​ണ്​ സ്ഥാ​പി​ച്ച​ത്. അ​മ്പ​തി​ലേ​റെ ബ​ൾ​ബു​ക​ൾ ഇ​തി​ന​കം ക​ണ്ണ​ട​ച്ചു. വി​ള​ക്കു​ക​ൾ പ​ല​തും ഒ​ടി​ഞ്ഞു​തൂ​ങ്ങി. വി​ള​ക്കി​ന്​ പ​ണം ചെ​ല​വ​ഴി​ച്ച മ​ല​ബാ​ർ സി​​മ​ൻ​റ്​​സി​െൻറ പ​ര​സ്യ​ബോ​ർ​ഡ് പോ​സ്​​റ്റി​ൽ സ്ഥാ​പി​ച്ചെ​ങ്കി​ലും ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ എ​ഴു​ത്തു​ക​ൾ മാ​ഞ്ഞു. 20ബോ​ർ​ഡ്​ ഒ​രു​മാ​സ​ത്തി​നി​ടെ ഇ​ള​കി കാ​യ​ലി​ൽ വീ​ണു. അ​വ​ശേ​ഷി​ച്ച​വ ക​രാ​റു​കാ​ര​ൻ കൊ​ണ്ടു​പോ​യി. ഗു​രു​ത​ര ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്നി​ട്ടും പ്ര​തി​പ​ക്ഷ​ത്തെ ഇ​ട​തു​പ​ക്ഷ അം​ഗ​ങ്ങ​ൾ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Show Full Article
TAGS:Kochi Jetty Bridge No lights 
Next Story