യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതി പിടിയിൽ
text_fieldsആറാട്ടുപുഴ: സ്വകാര്യ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച പ്രതി പിടിയിൽ. തൃക്കുന്നപ്പുഴ കോട്ടേമുറി കൊച്ചുമഠതിങ്കൽ അജ്മലിനെയാണ് (29) തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. പുന്നപ്ര സ്വദേശിയായ യുവതിയുമായി കഴിഞ്ഞ കുറെ വർഷങ്ങളായി അജ്മൽ അടുപ്പത്തിലായിരുന്നു.
തന്റെ ഇംഗിതത്തിന് വഴങ്ങാതായപ്പോൾ കൈവശം യുവതിയുടെ സ്വകാര്യ ഫോട്ടോകൾ ഉണ്ടെന്ന് ഭീഷണിപ്പെടുത്തുകയും തുടർന്ന് കാർത്തികപ്പള്ളിയിലുള്ള ആളൊഴിഞ്ഞ കെട്ടിടത്തിൽ വെച്ചു പീഡിപ്പിച്ചതുമായാണ് പരാതി. യുവതി ആലപ്പുഴ ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ കായംകുളം ഡിവൈ.എസ്.പി അജയ്നാഥ് തൃക്കുന്നപ്പുഴ സി.ഐ ബിജുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. എസ്.ഐ അനീഷ്, എസ്.സി.പി.ഒമാരായ ശ്യം, സംഗീത എന്നിവരും സംഘത്തിലുണ്ടായിരുന്നു.

