Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightArattuppuzhachevron_rightകടലിൽ അപകടത്തിൽപെട്ട...

കടലിൽ അപകടത്തിൽപെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തി

text_fields
bookmark_border
കടലിൽ അപകടത്തിൽപെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തി
cancel
camera_alt

എ​ൻ​ജി​ൻ ത​ക​രാ​ർ മൂ​ലം ക​ട​ലി​ൽ അ​ക​പ്പെ​ട്ട വ​ള്ള​ം

ആ​റാ​ട്ടു​പു​ഴ: എ​ൻ​ജി​ൻ ത​ക​രാ​ർ മൂ​ലം പ്ര​ക്ഷു​ബ്​​ധ​മാ​യ ക​ട​ലി​ൽ അ​ക​പ്പെ​ട്ട വ​ള്ള​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ളെ ക​ര​ക്കെ​ത്തി​ച്ചു. അ​ഴീ​ക്ക​ലി​ൽ​നി​ന്ന് മീ​ൻ​പി​ടി​ക്കാ​ൻ പോ​യ അ​നു​ഷ്ഠാ​നം, അ​മ്മ എ​ന്നീ വ​ള്ള​ങ്ങ​ളി​ലെ 45 തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് മ​റൈ​ൻ എ​ൻ​ഫോ​ഴ്‌​സ്‌​മെൻറ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11 മ​ണി​യോ​ടെ കാ​യം​കു​ളം പൊ​ഴി​ക്ക് പ​ടി​ഞ്ഞാ​റു​വെ​ച്ച് അ​നു​ഷ്ഠാ​നം വ​ള്ള​ത്തി​െൻറ എ​ൻ​ജി​ൻ ത​ക​രാ​റാ​യെ​ന്ന സ​ന്ദേ​ശ​മാ​ണ് മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെൻറി​ന് ആ​ദ്യം ല​ഭി​ക്കു​ന്ന​ത്. ഇ​തി​ലെ തൊ​ഴി​ലാ​ളി​ക​ളെ​യും വ​ള്ള​ത്തെ​യും കെ​ട്ടി​വ​ലി​ച്ച് ക​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​മ്മ വ​ള്ള​വും ഒ​ഴു​കി​ന​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. അ​നു​ഷ്ഠാ​നം വ​ള്ള​ത്തെ ക​ര​ക്കെ​ത്തി​ച്ച​ശേ​ഷ​മാ​ണ് അ​മ്മ​യി​ലെ തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. അ​നു​ഷ്ഠാ​നം വ​ള്ള​ത്തി​ൽ ഇ​രു​പ​ത്ത​ഞ്ചും അ​മ്മ വ​ള്ള​ത്തി​ൽ ഇ​രു​പ​തും തൊ​ഴി​ലാ​ളി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്.

സി.​പി.​ഒ മാ​രാ​യ ജോ​സ​ഫ് ജോ​ൺ, എ​സ്. ഷി​ബു, ലൈ​ഫ് ഗാ​ർ​ഡു​മാ​രാ​യ ആ​ർ. ജ​യ​ൻ, എം. ​ജോ​ർ​ജ് എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aratupuza
Next Story