Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightArattuppuzhachevron_rightവയോധികയുടെ കൊലപാതകം...

വയോധികയുടെ കൊലപാതകം പൊലീസ് അന്വേഷണം ഊർജിതം; പ്രതികൾ ഉടൻ പിടിയിലാകുമെന്ന് സൂചന

text_fields
bookmark_border
വയോധികയുടെ കൊലപാതകം പൊലീസ് അന്വേഷണം ഊർജിതം; പ്രതികൾ ഉടൻ പിടിയിലാകുമെന്ന് സൂചന
cancel

ആ​റാ​ട്ടു​പു​ഴ: മു​തു​കു​ളം തെ​ക്ക് ക​ന​ക​ക്കു​ന്ന് സാ​ധു​പു​ര​ത്ത് തെ​ക്ക​തി​ൽ ത​ങ്ക​മ്മ​യെ (80) ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

പ്ര​തി​യെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന​ക​ൾ ല​ഭി​ച്ച​താ​യും ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ അ​റ​സ്റ്റു​ണ്ടാ​കു​മെ​ന്നു​മാ​ണ് പൊ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന. കൊ​ല്ല​പ്പെ​ട്ട ത​ങ്ക​മ്മ​യു​ടെ മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ട് മ​ണി​യോ​ടെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ന്നി​ട്ടു​ള്ള​തെ​ന്നാ​ണ് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന സൂ​ച​ന.

പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് പ്ര​കാ​രം മു​ങ്ങി​മ​ര​ണ​മാ​ണെ​ന്നാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്. ത​ങ്ക​മ്മ​യു​ടെ ത​ല​യു​ടെ പി​ന്നി​ൽ ശ​ക്ത​മാ​യി അ​ടി​യേ​റ്റ ത​ര​ത്തി​ലു​ള്ള പ​രി​ക്കു​ക​ളു​ണ്ട്. അ​ടി​യേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ഇ​വ​രെ ജീ​വ​നോ​ടെ ത​ന്നെ കാ​യ​ലി​ൽ കെ​ട്ടി​ത്താ​ഴ്ത്തി​യ​താ​കാ​മെ​ന്നാ​ണ് പൊ​ലീ​സ് ബ​ല​മാ​യി സം​ശ​യി​ക്കു​ന്ന​ത്.

​മോ​ഷ​ണ​ശ്ര​മ​ത്തി​നി​ട​യി​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം മു​ന്നോ​ട്ട് പോ​കു​ന്ന​ത്. ത​ങ്ക​മ്മ​യെ​യും ഇ​വ​രു​ടെ വീ​ടി​നെ​യും കു​റി​ച്ച് കൃ​ത്യ​മാ​യ ധാ​ര​ണ​യു​ള്ള​വ​രാ​ണ് കൃ​ത്യ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പൊ​ലീ​സി​ന്റെ നി​ഗ​മ​നം. ഒ​ന്നി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്ക് കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കു​ണ്ടോ​യെ​ന്നും പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ​സം​ശ​യ​മു​ള്ള നി​ര​വ​ധി പേ​രെ ഇ​തി​ന​കം ത​ന്നെ പൊ​ലീ​സ് ചോ​ദ്യം ചെ​യ്തു ക​ഴി​ഞ്ഞു.

പ്ര​ദേ​ശ​വാ​സി​യാ​യ ഒ​രാ​ളെ ചൊ​വ്വാ​ഴ്ച രാ​ത്രി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തെ​ങ്കി​ലും പി​ന്നീ​ട് വി​ട്ട​യ​ച്ചു. അ​യ​ൽ​വാ​സി​ക​ളു​ടെ മൊ​ഴി​യും വി​ശ​ദ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

​തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ലാ​ണ് ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചു വ​ന്ന ത​ങ്ക​മ്മ​യെ കാ​ണാ​താ​യ​ത്. തു​ട​ർ​ന്ന് ക​ന​ക​ക്കു​ന്ന് പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ​യാ​ണ് ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ആ​റോ​ടെ ആ​റാ​ട്ടു​പു​ഴ കി​ഴ​ക്കേ​ക്ക​ര കീ​രി​ക്കാ​ട് ജെ​ട്ടി​ക്ക് സ​മീ​പം കാ​യ​ലി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി എം.​പി. മോ​ഹ​ന ച​ന്ദ്ര​ന്റെ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ൽ മൂ​ന്ന് പ്ര​ത്യേ​ക സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് നി​ല​വി​ൽ കേ​സി​ന്റെ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accusedmurderedPolice InvestigationAlappuzhaarrested
News Summary - Police investigation into the murder of an elderly woman is underway; indications are that the accused will be arrested soon
Next Story