Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightArattuppuzhachevron_rightമധ്യവയസ്കയെ ആക്രമിച്ച്...

മധ്യവയസ്കയെ ആക്രമിച്ച് ഏഴ് പവൻ സ്വർണം കവർന്നു

text_fields
bookmark_border
Crime
cancel

ആ​റാ​ട്ടു​പു​ഴ: ടാ​ങ്കി​ൽ വെ​ള്ള​മ​ടി​ച്ച് ക​യ​റ്റാ​ൻ രാ​ത്രി വീ​ടി​ന് പു​റ​ത്തി​റ​ങ്ങി​യ മ​ധ്യ​വ​യ​സ്ക​യെ ആ​ക്ര​മി​ച്ചു ബോ​ധം​കെ​ടു​ത്തി ഏ​ഴു പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്നു.

തൃ​ക്കു​ന്ന​പ്പു​ഴ പ​തി​യാ​ങ്ക​ര വാ​ട്ട​ർ ടാ​ങ്കി​ന് വ​ട​ക്കു​ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന പൊ​ട്ട​ന്റെ ത​റ​യി​ൽ സ​ൽ​മ​ത്തി​ന്റെ (51) സ്വ​ർ​ണ​മാ​ണ് ക​വ​ർ​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. പു​റ​ത്തു പ​തു​ങ്ങി നി​ന്ന മോ​ഷ്ടാ​വ് ചാ​ടി വീ​ഴു​ക​യാ​യി​രു​ന്നു. മു​ടി​ക്ക് കു​ത്തി​പ്പി​ടി​ക്കു​ക​യും മു​ഖ​ത്ത​ടി​ക്കു​ക​യും ചെ​യ്തു.

പെ​ട്ടെ​ന്ന് സ​ൽ​മ​ത്തി​ന്റെ ബോ​ധം ന​ഷ്ട​പ്പെ​ട്ടു. ശേ​ഷം മോ​ഷ്ടാ​വ് മാ​ല​യും വ​ല​ത് കൈ​യി​ലെ മൂ​ന്ന് വ​ള​യും ഊ​രി​യെ​ടു​ത്തു. ഇ​ട​ത് ക​യ്യി​ലെ വ​ള ഊ​രാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും മു​റു​കി കി​ട​ന്ന​തി​നാ​ൽ ന​ട​ന്നി​ല്ല. ശ്ര​മം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച് മോ​ഷ്ടാ​വ് ര​ക്ഷ​പ്പെ​ട്ടു.

ഈ ​സ​മ​യം മ​ക​ൻ നി​സാ​റും മ​രു​മ​ക​ൾ മു​ഹ്‌​സി​നെ​യും മ​ക്ക​ളും വീ​ടി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്നു. വാ​ട്ട​ർ ടാ​ങ്കി​ൽ നി​ന്നും വെ​ള്ളം നി​റ​ഞ്ഞു താ​ഴേ​ക്ക് ഏ​റെ​നേ​രം വീ​ഴു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പു​റ​ത്തി​റ​ങ്ങി നോ​ക്കു​മ്പോ​ഴാ​ണ് ബോ​ധ​ര​ഹി​ത​യാ​യി കി​ട​ക്കു​ന്ന സ​ൽ​മ​ത്തി​ന് ക​ണ്ട​ത്. തൃ​ക്കു​ന്ന​പ്പു​ഴ പൊ​ലീ​സ്​ എ​ത്തി​യാ​ണ്​ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftCrime Newsalappuzha. local news
News Summary - Older women attacked
Next Story