നഴ്സിങ് വിദ്യാർഥിനിയുടെ ആത്മഹത്യ: പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ യോഗം
text_fieldsനഴ്സിങ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണത്തിലെ അനാസ്ഥക്കെതിരെ തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധം
ആറാട്ടുപുഴ: നഴ്സിങ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാരെ പിടികൂടുന്നതിൽ പൊലീസ് അനാസ്ഥ കാട്ടുന്നതായി ആരോപിച്ച് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ യോഗം നടത്തി.
എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി ആർ. പ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു. ബി. ബെന്നി അധ്യക്ഷത വഹിച്ചു.
ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് അംഗം എസ്. ശ്യാംകുമാർ, തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻറ് വിനോദ് കുമാർ പാണ്ഡവത്ത്, ആറാട്ടുപുഴ ലോക്കൽ കമ്മിറ്റി അംഗം സുജിത്ത് ജലന്ധരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

