മുതുകുളത്തെ വീടാക്രമണം: പ്രതികൾ അറസ്റ്റിൽ
text_fieldsആറാട്ടുപുഴ: മുതുകുളത്ത് അർധരാത്രി രണ്ടുവീട് ആക്രമിച്ച സംഭവത്തിലെ പ്രതികൾ പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ ചൂളത്തെരുവ് വേലശ്ശേരി മണ്ണേൽ അജി ജോൺസൺ (29), പുളിമൂട്ടിൽ ആൻറണി തോമസ് (30) എന്നിവരെയാണ് കനകക്കുന്ന് െപാലീസ് അറസ്റ്റ് ചെയ്തത്. അടൂരിൽ ഒളിവിൽ കഴിയുകയായിരുന്ന ഇവർ ബുധനാഴ്ച ഉച്ചക്കാണ് പിടിയിലായത്.
30ന് മുതുകുളം ചൂളത്തെരുവ് മരക്കാശ്ശേരിൽ ചിറയിൽ സുരേഷിെൻറയും സഞ്ജു ഭവനിൽ സജെൻറയും വീടുകൾക്ക് നേരെയാണ് ആക്രമണം നടത്തിയത്. മുമ്പും ഇത്തരം സംഭവങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്.
കനകക്കുന്ന് െപാലീസ് ഇൻസ്പെക്ടർ കിരൺ, എസ്.ഐ നാസറുദ്ദീൻ, എ.എസ്.ഐമാരായ നിസാർ, ഷാജഹാൻ, സിവിൽ െപാലീസ് ഓഫിസർ രജീന്ദ്രദാസ്, ഹോം ഗാർഡ് രാധാകൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

