Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightArattuppuzhachevron_rightതീരദേശ ഹൈവേ: സർവേ...

തീരദേശ ഹൈവേ: സർവേ നടപടികൾ നിർത്തും

text_fields
bookmark_border
Coastal Highway Survey proceedings will be stopped
cancel
camera_alt

തീരദേശ ഹൈവേയുമായി ബന്ധ​െപ്പട്ട്​ വിളിച്ചുചേർത്ത യോഗത്തിൽ രമേശ്​ ചെന്നിത്തല എം.എൽ.എ സംസാരിക്കുന്നു

ആ​റാ​ട്ടു​പു​ഴ: തോ​ട്ട​പ്പ​ള്ളി-​വ​ലി​യ​ഴീ​ക്ക​ൽ തീ​ര​ദേ​ശ ഹൈ​വേ​യു​ടെ സ​ർ​വേ ന​ട​പ​ടി​ക​ളും ക​ല്ലി​ട​ലും പു​രോ​ഗ​മി​ക്കു​മ്പോ​ൾ 650 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ന​ട​ത്തു​ന്ന പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​നെ​ക്കു​റി​ച്ച് ക​ല​ക്ട​ർ​ക്കോ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കോ ഒ​ന്നും അ​റി​യി​ല്ല.

സ​ർ​വേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​ങ്ങ​ൾ ഉ​യ​ർ​ത്തി​യ ആ​ശ​ങ്ക​ക​ൾ ച​ർ​ച്ച ചെ​യ്യാ​ൻ ര​മേ​ശ് ചെ​ന്നി​ത്ത​ല എം.​എ​ൽ.​എ ക​ല​ക്​​ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വി​ളി​ച്ചു​കൂ​ട്ടി​യ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ്​ പ​രാ​തി പ്ര​ള​യം. നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​മേ​ശ് ചെ​ന്നി​ത്ത​ല ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക അ​റി​യി​ച്ച​പ്പോ​ൾ റോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ത​നി​ക്കൊ​ന്നും അ​റി​യി​ല്ലെ​ന്ന്​ ക​ല​ക്ട​റും വ്യ​ക്ത​മാ​ക്കി. ഡി.​പി.​ആ​ർ ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ല. പ​ദ്ധ​തി എ​ങ്ങ​നെ​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന്​ അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ കേ​ര​ള റോ​ഡ് ഫ​ണ്ട് റോ​ഡ് (കെ.​ആ​ർ.​എ​ഫ്.​ബി) ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ക്കാ​ത്ത​തി​നെ​ക്കു​റി​ച്ച് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത കെ.​ആ​ർ.​എ​ഫ്.​ബി എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​റോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യ​പ്പോ​ൾ ത​നി​ക്കൊ​ന്നും അ​റി​യി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് പ​റ​ഞ്ഞ​ത്.

ജ​ന​ങ്ങ​ളു​ടെ കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് ന​ട​ത്തു​ന്ന ബൃ​ഹ​ത് പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​ലെ ഗു​രു​ത​ര അ​പാ​ക​ത​യി​ൽ ക​ല​ക്ട​ർ ഉ​ത്ക​ണ്ഠ രേ​ഖ​പ്പെ​ടു​ത്തി. സി.​പി.​എ​മ്മു​കാ​രാ​യ ആ​റാ​ട്ടു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ എ​ൻ. സ​ജീ​വ​നും ജി​ല്ല പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ടി.​എ​സ്. താ​ഹ​യും പ​ദ്ധ​തി ന​ട​ത്തി​പ്പി​ൽ ജ​ന​ധി​പ​ത്യ​മ​ര്യാ​ദ പാ​ലി​ച്ചി​ല്ലെ​ന്ന് തു​റ​ന്ന​ടി​ച്ചു. റോ​ഡി​നാ​യി ഏ​റ്റെ​ടു​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ അ​തി​ർ​ത്തി തി​രി​ച്ച് ക​ല്ലി​ടു​ക​യും അ​വി​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​ക്കി ഉ​ത്ത​ര​വി​റ​ങ്ങു​ക​യും ചെ​യ്തു.

തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ റോ​ഡ് അ​ലൈ​ൻ​മെ​ന്‍റു​മാ​യി ബ​ന്ധ​പ്പ​ട്ട് ക​ച്ച​വ​ട​ക്കാ​രും നാ​ട്ടു​കാ​രും ഉ​ന്ന​യി​ച്ച ആ​ശ​ങ്ക​ക​ളും സി.​ആ​ർ.​ഇ​സ​ഡ് പ്ര​ശ്ന​ങ്ങ​ളും അ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കു​വെ​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് ക​ല​ക്ട​റും എം.​എ​ൽ.​എ​യും പ​റ​ഞ്ഞു.

ക​ല​ക്ട​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം 23ന് ​രാ​വി​ലെ 10ന് ​കെ.​ആ​ർ.​എ​ഫ്.​ബി ഓ​ഫി​സി​ൽ നി​ർ​ദി​ഷ്ട റോ​ഡ് ക​ട​ന്നു​പോ​കു​ന്ന തൃ​ക്കു​ന്ന​പ്പു​ഴ, ആ​റാ​ട്ടു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രെ​യും ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളെ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രെ​യും വി​ളി​ച്ച് രൂ​പ​രേ​ഖ വി​ശ​ദീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. നി​യ​മ​സ​ഭ സ​മ്മേ​ള​നം ന​ട​ക്കു​ന്ന ഡി​സം​ബ​ർ ര​ണ്ടി​ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി, ക​ല​ക്ട​ർ, എം.​എ​ൽ.​എ, ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ യോ​ഗം ചേ​ർ​ന്ന് ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ ച​ർ​ച്ച​ചെ​യ്യും.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​ന്ന​ത​ത​ല യോ​ഗം ന​ട​ക്കു​ന്ന​തു​വ​രെ റോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്ന് ക​ല​ക്ട​ർ നി​ർ​ദേ​ശി​ച്ചു. തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ എ​സ്. വി​നോ​ദ് കു​മാ​ർ, ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ളാ​യ ജോ​ൺ തോ​മ​സ്, ടി.​എ​സ്. താ​ഹ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ളാ​യ സു​ധി​ലാ​ൽ, അ​ജി​ത, ഡോ. ​സ​ന്തോ​ഷ്, നാ​ദി​റ ഷാ​ക്കി​ർ തു​ട​ങ്ങി​യ​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Coastal Highway
News Summary - Coastal Highway: Survey proceedings will be stopped
Next Story