Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightArattuppuzhachevron_rightഅപകടത്തിൽപ്പെട്ട...

അപകടത്തിൽപ്പെട്ട ബോട്ടുകളെയും തൊഴിലാളികളെയും രക്ഷപ്പെടുത്തി

text_fields
bookmark_border
അപകടത്തിൽപ്പെട്ട ബോട്ടുകളെയും തൊഴിലാളികളെയും രക്ഷപ്പെടുത്തി
cancel
camera_altപ്രതീകാത്മക ചിത്രം

ആറാട്ടുപുഴ: അപകടത്തിൽപ്പെട്ട രണ്ട് മത്സ്യബന്ധന ബോട്ടിനെയും 18 തൊഴിലാളികളെയും തോട്ടപ്പള്ളി ഫിഷറീസ് റെസ്ക്യൂ ബോട്ട് കരക്കെത്തിച്ചു.

കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ശ്രീനിവാസ എന്ന ബോട്ടിനെയും ആലപ്പുഴ സ്വദേശിയുടെ ശിവപ്രസാദം എന്ന ബോട്ടിനെയുമാണ് രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച രണ്ട് ബോട്ടുകൾ അപകടത്തിൽപ്പെട്ടെന്ന് തോട്ടപ്പള്ളി ഫിഷറിസ് സ്റ്റേഷനിലേക്ക് സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കായംകുളം ഹാർബറിൽനിന്ന് ഫിഷറീസ് വകുപ്പിന്റെ റെസ്ക്യൂ ബോട്ട് വലിയഴീക്കൽ പാലത്തിന് സമീപം മണ്ണിൽ ഉറച്ചുപോയ ശിവപ്രസാദം എന്ന ബോട്ടിനെ കെട്ടിവലിച്ചു കായംകുളം ഹാർബറിൽ എത്തിച്ചു.

തുടർന്ന്, എൻജിനിൽ നിന്നുള്ള പ്രോപ്പല്ലർ ലെഡർ ഇളകി പോയി അപകടത്തിൽപെട്ട ശ്രീനിവാസ എന്ന ബോട്ടിനെയാണ് രണ്ടാമത് കെട്ടി വലിച്ചു കരയിൽ എത്തിച്ചത്. രണ്ടു ബോട്ടിലുമായി 18 തൊഴിലാളികൾ ഉണ്ടായിരുന്നു. ശ്രീനിവാസ എന്ന ബോട്ടിന്റ ലെഡർ ഊരിപോയി പ്രവർത്തിക്കാത്ത അവസ്ഥയിലായിരുന്നു ബോട്ട്.

മറൈൻ എൻഫോഴ്‌സ്‌മെന്റ്, തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ, ലൈഫ് ഗാർഡ്സ് എന്നിവർ രക്ഷപ്രവർത്തനം ഏകോപിപ്പിച്ചു. കടലിൽ മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകൾ എല്ലാ തൊഴിലാളികൾക്കുള്ള എണ്ണം ലൈഫ് ജാക്കറ്റ്, നിശ്ചിത എണ്ണം ലൈഫ് ബോയ, തീയണക്കാനുള്ള ഫയർ എസ്‌റ്റിംഗുഷർ എന്നിവ നിർബന്ധമായും കരുതിയിരിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ പറഞ്ഞു. ജീവൻ രക്ഷാ ഉപകരണങ്ങൾ ഇല്ലാത്ത യാനങ്ങൾക്കെതിരെ കെ.എം.എഫ്.ആർ ആക്ട് അനുസരിച്ചുള്ള പിഴ ഈടാക്കുകയും ചെയ്യുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Boat accidetAlappuzha
News Summary - Boats and workers rescued from accident
Next Story