Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സി.പി.എം പ്രവർത്തകന്റെ വീടിനുനേരെ ആക്രമണം
text_fieldsbookmark_border
Listen to this Article
ആറാട്ടുപുഴ: സി.പി.എം പ്രവർത്തകന്റെ വീടിനുനേരെ ആക്രമണം. ജനൽചില്ലുകൾ തകർന്നു. മുതുകുളം തെക്ക് മായിക്കൽ വെട്ടുകുളഞ്ഞിയിൽ അനിലിന്‍റെ വീടിനു നേരെയാണ് കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെ ആക്രമണം ഉണ്ടായത്. ആയുധങ്ങളുമായെത്തിയ ആക്രമികൾ വീട്ടുകാരെ അസഭ്യം പറയുകയും ജനൽചില്ല് അടിച്ചു തകർക്കുകയുമായിരുന്നു.
മുതുകുളത്ത് സി.പി.എം പ്രവർത്തകനായിരുന്നയാൾ അടുത്തിടെ ബി.ജെ.പിയിൽ ചേർന്നിരുന്നു. ഇതിനെ പരോക്ഷമായി വിമർശിച്ച് അനിൽ കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നാണ് അനിൽ പറയുന്നത്.
Next Story

