Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightArattuppuzhachevron_rightെറബലിന് വേണ്ടി ഒഴിഞ്ഞ്...

െറബലിന് വേണ്ടി ഒഴിഞ്ഞ് കോൺഗ്രസ്​ ഔദ്യോഗിക സ്ഥാനാർഥി

text_fields
bookmark_border
െറബലിന് വേണ്ടി ഒഴിഞ്ഞ് കോൺഗ്രസ്​ ഔദ്യോഗിക സ്ഥാനാർഥി
cancel

ആ​റാ​ട്ടു​പു​ഴ: ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ നി​ൽ​ക്കു​ന്ന റെ​ബ​ലു​ക​ൾ പി​ന്മാ​റു​ന്ന പ​തി​വി​ൽ​നി​ന്ന്​ വ്യ​ത്യ​സ്ത​മാ​യി റെ​ബ​ലി​ന് പി​ന്തു​ണ ന​ൽ​കി ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി പി​ന്മാ​റി.

ആ​റാ​ട്ടു​പു​ഴ പ​ഞ്ചാ​യ​ത്ത് പ​തി​നെ​ട്ടാം വാ​ർ​ഡി​ലാ​ണ് കോ​ൺ​ഗ്ര​സ്​ സ്ഥാ​നാ​ർ​ഥി കെ.​വൈ. അ​ബ്​​ദു​ൽ റ​ഷീ​ദ് റെ​ബ​ലാ​യി മ​ത്സ​രി​ച്ച ഷി​ജാ​ർ പു​ത്ത​ൻ​കാ​ട്ടി​ലി​ന് പി​ന്തു​ണ ന​ൽ​കി പി​ന്മാ​റി​യ​ത്.

ബ്ലോ​ക്ക് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ഷി​ജാ​റി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഒ​രു കൂ​ട്ട​രും മു​ൻ പ​ഞ്ചാ​യ​ത്തം​ഗം എ.​എം. ഷ​ഫീ​ക്കി​നെ പി​ന്തു​ണ​ച്ച് മ​റ്റൊ​രു വി​ഭാ​ഗ​വും രം​ഗ​ത്ത് വ​ന്ന​തോ​ടെ​യാ​ണ് ഭി​ന്ന​ത രൂ​ക്ഷ​മാ​യ​ത്. ത​മ്മി​ല​ടി മൂ​ലം ബൂ​ത്ത് ക​മ്മി​റ്റി ത​ന്നെ ഇ​ല്ലാ​താ​യി. ഇ​വ​രെ ര​ണ്ട് പേ​രെ​യും ഒ​ഴി​വാ​ക്കി 17ാം വാ​ർ​ഡ് മെം​ബ​റും മു​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ലെ വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​യി​രു​ന്ന അ​ബ്​​ദു​ൽ റ​ഷീ​ദി​നെ ഉ​പ​രി ക​മ്മി​റ്റി നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ഈ ​തീ​രു​മാ​ന​ത്തെ ഒ​രു വി​ഭാ​ഗം അം​ഗീ​ക​രി​ച്ചി​ല്ല.

ഇ​തി​നി​ടെ ഷി​ജാ​ർ സ​ജീ​വ​മാ​യി പ്ര​ചാ​ര​ണ രം​ഗ​ത്ത് ഇ​റ​ങ്ങു​ക​യും ചെ​യ്തു.

അ​ബ്​​ദു​ൽ റ​ഷീ​ദും പ്ര​ചാ​ര​ണം തു​ട​ങ്ങി. ഇ​തോ​ടെ കോ​ൺ​ഗ്ര​സു​കാ​ർ ര​ണ്ട് ചേ​രി​യാ​യി. പാ​ർ​ട്ടി ദു​ർ​ബ​ല​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് അ​ബ്​​ദു​ൽ റ​ഷീ​ദ് മ​ത്സ​ര​രം​ഗ​ത്തു നി​ന്നും സ്വ​യം പി​ന്മാ​റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഷി​ജാ​റി​നെ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arattupuzhapanchayat election 2020
Next Story