Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightArattuppuzhachevron_rightആറാട്ടുപുഴയിൽ ചകിരി...

ആറാട്ടുപുഴയിൽ ചകിരി മാലിന്യക്കൂമ്പാരത്തിൽ തീപിടിത്തം; അണ​ച്ച​ത്​ അ​ഞ്ച്​ മ​ണി​ക്കൂ​ർ കൊണ്ട്​

text_fields
bookmark_border
ആറാട്ടുപുഴയിൽ ചകിരി മാലിന്യക്കൂമ്പാരത്തിൽ തീപിടിത്തം; അണ​ച്ച​ത്​ അ​ഞ്ച്​ മ​ണി​ക്കൂ​ർ കൊണ്ട്​
cancel

ആ​റാ​ട്ടു​പു​ഴ: ക​യ​ർ ഫാ​ക്ട​റി​ക്ക് സ​മീ​പം നി​ക്ഷേ​പി​ച്ച ച​കി​രി​യു​ടെ മാ​ലി​ന്യക്കൂമ്പാ​ര​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം. മ​ണി​ക്കൂ​റു​ക​ൾ പ​രി​ശ്ര​മി​ച്ചാ​ണ് കെ​ടു​ത്തി​യ​ത്. ആ​റാ​ട്ടു​പു​ഴ പ​ത്തി​ശേ​രി ജ​ങ്ഷ​ന് കി​ഴ​ക്ക് ജെ​ട്ടി ഭാ​ഗ​ത്ത് കാ​യ​ൽ തീ​ര​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​റാ​ട്ടു​പു​ഴ നെ​ടു​ന്ത​റ​യി​ൽ ഷാ​ജ​ഹാ​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സീ​സ​ൺ ക​യ​ർ​ഫാ​ക്ട​റി​യി​ൽ​നി​ന്നു പു​റ​ന്ത​ള്ളി​യ ച​കി​രി​ക്കൂ​മ്പാ​ര​ത്തി​ലാ​ണ് തീ​പി​ടി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ​യാ​ണ്​ സം​ഭ​വം.

തീ ​പ​ട​ർ​ന്ന്​ പി​ടി​ക്കു​ന്ന​താ​യി ഫാ​ക്ട​റി​യി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ്​ ക​ണ്ട​ത്. ഇ​വ​രു​ടെ ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ തൊ​ഴി​ലാ​ളി​ക​ളോ​ടൊ​പ്പം ചേ​ർ​ന്ന് തൊ​ട്ട​ടു​ത്തു​ള്ള കാ​യ​ലി​ൽ നി​ന്നും വെ​ള്ള​മൊ​ഴി​ച്ച്​ തീ ​കെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ലം ഉ​ണ്ടാ​യി​ല്ല. എ​ന്നാ​ൽ, തൊ​ട്ട​ടു​ത്ത ഫാ​ക്ട​റി​യി​ലേ​ക്കും വീ​ടു​ക​ളി​ലേ​ക്കും തീ ​പ​ട​രു​ന്ന​ത് ഇ​വ​രു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ൽ മൂ​ലം ത​ട​യാ​നാ​യി.

കാ​യം​കു​ള​ത്തു​നി​ന്നും ഹ​രി​പ്പാ​ട് നി​ന്നും അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ നാ​ല്​ യൂ​നി​റ്റ് എ​ത്തി. ച​കി​രി​ക്കൂ​ന​യു​ടെ ഉ​ള്ളി​ലേ​ക്ക് തീ ​പ​ട​ർ​ന്ന​തി​നാ​ൽ ര​ണ്ട് മ​ണ്ണ് മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ച​കി​രി നീ​ക്കി ഉ​ള്ളി​ലേ​ക്ക് വെ​ള്ളം ഒ​ഴി​ച്ചാ​ണ് തീ ​അ​ണ​ച്ച​ത്. മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് കാ​യ​ലി​ൽ​നി​ന്നും വെ​ള്ളം പ​മ്പ് ചെ​യ്യു​ക​യും ചെ​യ്തു.

അ​ഞ്ചു​മ​ണി​ക്കൂ​ർ നേ​ര​ത്തെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ശേ​ഷം മൂ​ന്നു മ​ണി​യോ​ടെ​യാ​ണ് അ​ഗ്നി​ര​ക്ഷാ​സേ​ന മ​ട​ങ്ങി​യ​ത്. മോ​ട്ടോ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് കാ​യ​ലി​ൽ​നി​ന്നു വെ​ള്ളം പ​മ്പ് ചെ​യ്യു​ന്ന​ത് രാ​ത്രി വ​രെ തു​ട​ർ​ന്നു. മൂ​ന്നാം ത​വ​ണ​യാ​ണ് ച​കി​രി​ക്കൂ​ന​ക്ക് പി​ടി​ക്കു​ന്ന​ത്. കാ​ര​ണം വ്യ​ക്ത​മ​ല്ല. മ​റ്റ് നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യി​ല്ലെ​ന്ന് ഫാ​ക്ട​റി ഉ​ട​മ പ​റ​ഞ്ഞു.

കാ​യം​കു​ളം നി​ല​യ​ത്തി​ൽ നി​ന്നും സി​നി​യ​ർ​ഫ​യ​ർ ആ​ന്‍റ്​ റെ​സ്കൂ ഓ​ഫീ​സ​ർ വി​മ​ൽ കു​മാ​ർ ഹ​രി​പ്പാ​ട് അ​ഗ്നി​ശ​മ​ന​സേ​ന​യി​ലെ അ​സി​സ്റ്റ​ന്റ് ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ദി​ലീ​പ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്ന​ത്. ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ വി​പി​ൻ​കു​മാ​ർ ,രാ​ജ​ഗോ​പാ​ൽ വി​ശാ​ഖ് ,ശ്യാം​കു​മാ​ർ, ര​ൻ​ജീ​ഷ്, സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArattupuzhaAlappuzha NewsFireChakiri Garbage
News Summary - Arattupuzha-Chakiri-Garbage-Fire
Next Story