ആലപ്പുഴ: കിടങ്ങറ ഗവണ്‍മെൻറ് ഹയർ സെക്കന്‍ഡറി സ്കൂളിൽ ഹയർ സെക്കന്‍ഡറി വിഭാഗത്തിൽ സുവോളജി, കോമേഴ്സ് വിഷയങ്ങളിൽ ജൂനിയർ അധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 10ന് ഉച്ചകഴിഞ്ഞ് രണ്ടിന് സ്കൂളിൽ എത്തണം. ഫോൺ : 0477-2753232, 9446380511, 8086958676.
ചേർത്തല: പട്ടണക്കാട് എസ്.സി.യു ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ അധ്യാപക, ഓഫിസ് സെക്രട്ടറി ഒഴിവുണ്ട്. ഇൻറർവ്യൂ വെള്ളിയാഴ്ച രാവിലെ 11.30ന്.
കോടംതുരുത്ത് ഗവ.വി.വി.എച്ച്.എസ്.എസില്‍ പ്ലസ് ടു വിഭാഗത്തില്‍ സുവോളജി അധ്യാപക ഒഴിവുണ്ട്. ഇൻറർവ്യൂ എട്ടിന് രാവിലെ 10ന്. അര്‍ത്തുങ്കല്‍ ഗവ. റീജനല്‍ ഫിഷറീസ് ടെക്നിക്കല്‍ സ്കൂളില്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍, നോണ്‍ വൊക്കേഷനല്‍ ടീച്ചര്‍ ഇ.ഡി ഒഴിവുണ്ട്. ഇൻറർവ്യൂ വെള്ളിയാഴ്ച രാവിലെ 11ന്.
പട്ടണക്കാട് എസ്.സി.യു ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ്, ഹിന്ദി, ബോട്ടണി, എച്ച്.എസ്.എസ്.ടി ജൂനിയര്‍ മാത്തമാറ്റിക്സ് അധ്യാപക ഒഴിവുണ്ട്. ഇൻറർവ്യൂ എട്ടിന് ഉച്ചക്ക് ഒന്നിന്. രണ്ട് ഡോസ് കോവിഡ് വാക്സിന് എടുത്ത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.