നാടെങ്ങും ലഹരിവിരുദ്ധ ദിനാചരണം
text_fieldsലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ആലപ്പുഴ ആൽഫ അക്കാദമിയിൽ നടന്ന ബോധവൽക്കരണ പരിപാടിയിൽ എക്സ്സൈസ് ഡിവിഷൻ പ്രേവന്റീവ് ഓഫീസർമാരായ സതീഷ് കുമാർ എസ്സ്, കെ വി അശോകൻ, ആൽഫ ജീനിയസ് എജ്യുക്കേഷൻ ട്രസ്റ്റ് ചെയർമാൻ റോജസ് ജോസ് എന്നിവർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു
ആലപ്പുഴ: ലോക ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി ലഹരിക്കെതിരെ ജനകീയ സദസ്സ് സംഘടിപ്പിച്ചു. എസ്.ഡി. കോളജില്‍ എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ല യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ എസ്.ഡി. കോളജ് എന്‍.എസ്.എസ്, എന്‍.സി.സി, ആന്റി നാര്‍കോട്ടിക് ക്ലബ്, ടീം കേരള എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിപാടി. കോളജ് പ്രിന്‍സിപ്പൽ കെ.എച്ച്. പ്രേമ അധ്യക്ഷതവഹിച്ചു. എക്സൈസ് പ്രിവന്റിവ് ഓഫിസര്‍ മനോജ് കൃഷ്ണേശ്വരി വിഷയം അവതരിപ്പിച്ചു.
ആലപ്പുഴ: വിമുക്തി മിഷന് ജില്ലതല പരിപാടി എച്ച്. സലാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പുന്നപ്ര സഹകരണ എൻജിനീയറിങ് കോളജില്‍ നടന്ന പരിപാടിയിൽ പ്രിന്‍സിപ്പൽ ഡോ. റൂബിന് വി.വര്‍ഗീസ് അധ്യക്ഷതവഹിച്ചു. അസി.എക്സൈസ് കമീഷണര്‍ എന്‍. നൗഷാദ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആലപ്പുഴ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വൈ. പ്രസാദ് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസെടുത്തു.
ആലപ്പുഴ: ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ആലപ്പുഴ ആൽഫ അക്കാദമിയുടെയും എക്സൈസ് ഡിപ്പാർട്മെന്റിന്റെയും ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസും റാലിയും നടന്നു. ആലപ്പുഴ എക്സൈസ് ഡിവിഷൻ പ്രിവന്റിവ് ഓഫിസർ
സതീഷ് കുമാർ .എസ്സ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. ആൽഫ ജീനിയസ് എജ്യുക്കേഷൻ ട്രസ്റ്റ് ചെയർമാൻ റോജസ് ജോസ്, എക്സ്സൈസ് ഡിവിഷൻ പ്രിവന്റീവ് ഓഫീസർമാരായ സതീഷ് കുമാർ എസ്സ്, കെ വി അശോകൻ എന്നിവർ ക്ലാസുകൾ നയിച്ചു.
ചേർത്തല: എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ചേര്‍ത്തല ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഉണര്‍വ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ഷട്ടില്‍, വോളിബാള്‍ കോര്‍ട്ടുകളുടെ ഉദ്ഘാടനവും സ്പോര്‍ട്സ് കിറ്റ് വിതരണവും മന്ത്രി നിര്‍വഹിച്ചു. ചേര്‍ത്തല നഗരസഭ ചെയര്പേഴ്സൻ ഷേര്‍ളി ഭാര്ഗവന് അധ്യക്ഷതവഹിച്ചു. ചേര്‍ത്തല നഗരസഭ എ.ഇ.പി ആര്. മായാദേവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചേര്‍ത്തല എക്സൈസ് ഇന്‍സ്പെക്ടര്‍ വി.ജെ. റോയ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സൻ ഏലിക്കുട്ടി ജോണ്‍ മുഖ്യപ്രഭാഷണം നടത്തി.
അരൂർ: ‘ലഹരിക്കെതിരാകാം, ജീവിതങ്ങളെ രക്ഷിക്കാം’ കാമ്പയിനിന്റെ ഭാഗമായി സി.പി.ഐ അരൂർ മണ്ഡലം കമ്മിറ്റി വിവിധ സ്ഥലങ്ങളിൽ മനുഷ്യച്ചങ്ങല തീർത്തു. അരൂർ മത്സ്യമാർക്കറ്റിനരികിൽ സ്റ്റേറ്റ് ഹൈവേയിൽ നടന്ന ലഹരിവിരുദ്ധ ശൃംഖല ഒ.കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. ശ്രീകല സുരേഷ് അധ്യക്ഷതവഹിച്ചു. എം.എസ്. സുമേഷ്, കെ.പി. ദിലീപ് കുമാർ, വി.കെ. ചന്ദ്രബോസ്, പി.എം. അനിൽകുമാർ, ടി.പി. സലിം, കെ.വി. മുരളി, നളിനാക്ഷൻ, അഖിൽദേവ്, വി.ആർ. രതീഷ്, സി.പി. നിതിൻ, വിഷ്ണു ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ചന്തിരൂരിൽ എം.പി. ബിജു ഉദ്ഘാടനം ചെയ്തു. എരമല്ലൂരിൽ എസ്. അശോക് കുമാർ ഉദ്ഘാടനം ചെയ്തു.
മാന്നാർ: നായർ സമാജം ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് യൂനിറ്റിന്റെയും മാന്നാർ വായനശാലയുടെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സെമിനാർ നടത്തി. മാന്നാർ പൊലീസ് ഇൻസ്പെക്ടർ ജോസ് മാത്യു ലഹരി വിരുദ്ധ സന്ദേശം നൽകി. സ്കൂൾ പ്രിൻസിപ്പൽ വി. മനോജ്, അധ്യാപകരായ ഹരികൃഷ്ണൻ പ്രദീപ്, ഗിരീഷ്, സരിത, രേഖ എന്നിവർ സംസാരിച്ചു.
മാന്നാർ: ലഹരിമരുന്ന് വ്യാപനത്തിനെതിരെ സി.പി.ഐ മാന്നാർ ലോക്കൽ കമ്മിറ്റി നടത്തിയ ലഹരിവിരുദ്ധ ദീപ ശൃംഖല ജില്ല എക്സിക്യൂട്ടിവ് അംഗം അഡ്വ. സി.എ. അരുൺകുമാർ ഉദ്ഘാടനം ചെയ്തു. ജയകുമാരി അധ്യക്ഷതവഹിച്ചു. വിനീത് വിജയൻ, എം.എൻ. സുരേഷ്, സുജ രാജീവ്, പി.ജി. രാജപ്പൻ, അഡ്വ. ജി. ഉണ്ണി കൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ.ആർ. രഗീഷ് സ്വാഗതവും സുധീർ എലവൻസ് നന്ദിയും പറഞ്ഞു.
മാന്നാർ: കുരട്ടിക്കാട് നാഷനൽ ഗ്രന്ഥശാലയും മാന്നാർ ശ്രീ ഭൂവനേശ്വരി സ്കൂളും സംയുക്തമായി ലഹരിവിരുദ്ധ ദിനം ആചരിച്ചു. ലഹരിവിരുദ്ധ റാലി, ലഘുലേഖ വിതരണം, സത്യപ്രതിജ്ഞ എന്നീ പരിപാടികളോടേ നടന്ന ചടങ്ങ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എൽ.പി സത്യപ്രകാശ് ഉദ്ഘാടനം ചെയ്തു. ശശിധരൻ ആർ. തുഷാര അധ്യക്ഷതവഹിച്ചു. ജി. ഗണേഷ് കുമാർ, ശ്രീകുമാർ വെച്ചൂർ , ശ്രീകുമാരി ,സരിത എന്നിവർ സംസാരിച്ചു.
ചാരുംമൂട്: താമരക്കുളം വി.വി ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ റാലിയും ഫ്ലാഷ് മോബും നടത്തി. ഹയർ സെക്കൻഡറി റാലി പി.ടി.എ പ്രസിഡൻറ് എസ്. ഷാജഹാനും സ്കൂളിൽ നടന്ന റാലിയും ഫ്ലാഷ് മോബും എക്സൈസ് ഇൻസ്പെക്ടർ എ. അഖിലും ഉദ്ഘാടനം ചെയ്തു.
ഹരിപ്പാട്: ചിങ്ങോലി യുവജന സമാജം ഗ്രന്ഥശാല ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ പുതുക്കലും ലഖുലേഖ വിതരണവും നടത്തി. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മുൻ എക്സിക്യൂട്ടിവ് മെംബർ മുഞ്ഞിനാട്ട് രാമചന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി എം.എ. കലാം അധ്യക്ഷത വഹിച്ചു. ചിങ്ങോലി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അനീഷ് എസ്. ചേപ്പാട് പ്രതിജ്ഞ പുതുക്കി. അഡ്വ. ആർ. കിരൺകുമാർ, പി. ആർ. അരവിന്ദ്, പി. സുകുമാരൻ, ചന്ദ്രൻ, ഇർഫാൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

