Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബ​സിൽ വയോധികയുടെ...

ബ​സിൽ വയോധികയുടെ സ്വർണമാല മോഷ്ടിച്ച ആന്ധ്ര സ്വദേശിനികൾ പിടിയിൽ

text_fields
bookmark_border
ബ​സിൽ വയോധികയുടെ സ്വർണമാല മോഷ്ടിച്ച ആന്ധ്ര സ്വദേശിനികൾ പിടിയിൽ
cancel
camera_alt

ദേ​വി, ശി​വ

ചേ​ർ​ത്ത​ല: സ്വ​കാ​ര്യ ബ​സ് യാ​ത്ര​ക്കി​ടെ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത ആ​ന്ധ്ര സ്വ​ദേ​ശി​ക​ളാ​യ സ്ത്രീ​ക​ളെ യാ​ത്ര​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പൊ​ലീ​സ് പി​ടി​കൂ​ടി. തി​രു​പ്പൂ​ർ ചെ​ട്ടി​പ്പാ​ള​യം കോ​വി​ൽ വ​ള​വ് ഡോ​ർ ന​മ്പ​ർ 13ൽ ​താ​മ​സി​ക്കു​ന്ന ദേ​വി (39), ശി​വ (36) എ​ന്നി​വ​രെ​യാ​ണ് ബ​സ് യാ​ത്ര​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ കോ​ട്ട​യ​ത്തു​നി​ന്ന്​ ചേ​ർ​ത്ത​ല​യി​ലേ​ക്ക്​ സ​ർ​വി​സ് ന​ട​ത്തി​യ സ്വ​കാ​ര്യ ബ​സി​ൽ യാ​ത്ര ചെ​യ്ത വാ​ര​നാ​ട് കു​പ്പ​ക്കാ​ട്ടി​ൽ ദേ​വ​കി​യു​ടെ സ്വ​ർ​ണ​മാ​ല​യാ​ണ് ഇ​വ​ർ പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. മാ​ല പൊ​ട്ടി​ച്ച​ത് പെ​ട്ടെ​ന്ന് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ ദേ​വ​കി മ​റ്റു യാ​ത്ര​ക്കാ​രോ​ട് വി​വ​രം പ​റ​യു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് യാ​ത്ര​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​രു​വ​രെ​യും പി​ടി​കൂ​ടി. ഉ​ട​ൻ ചേ​ർ​ത്ത​ല പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്തു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftcrime newsalappuzhaAndhra native womens
News Summary - Andhra native womens arrested for stealing elderly woman's gold necklace
Next Story