Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAmbalappuzhachevron_rightയുവാവിന് ബാര്‍...

യുവാവിന് ബാര്‍ ജീവനക്കാരുടെ ക്രൂരമര്‍ദനം

text_fields
bookmark_border
യുവാവിന് ബാര്‍ ജീവനക്കാരുടെ ക്രൂരമര്‍ദനം
cancel
Listen to this Article

അ​മ്പ​ല​പ്പു​ഴ: ബാ​റി​ൽ മ​ദ്യം വാ​ങ്ങാ​നെ​ത്തി​യ യു​വാ​വി​ന് ജീ​വ​ന​ക്കാ​രു​ടെ ക്രൂ​ര മ​ർ​ദ​നം. അ​മ്പ​ല​പ്പു​ഴ ക​രു​മാ​ടി സ്വ​ദേ​ശി​യാ​യ 28കാ​ര​നെ​യാ​ണ് സ​മീ​പ​ത്തെ ഒ​രു ബാ​റി​ലെ ജീ​വ​ന​ക്കാ​ർ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്. മ​ദ്യം വാ​ങ്ങി ഇ​റ​ങ്ങി​യ യു​വാ​വ് മ​റ​ന്നു​വെ​ച്ച ഹെ​ൽ​മ​റ്റ് എ​ടു​ക്കാ​ൻ തി​രി​കെ ബാ​റി​ൽ ചെ​ന്ന​പ്പോ​ൾ കാ​ണാ​നി​ല്ലാ​യി​രു​ന്നു.

ഇ​ത് ചോ​ദി​ച്ച​പ്പോ​ൾ കൗ​ണ്ട​റി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര​ൻ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ ചേ​ർ​ന്ന് ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പ​റ​യു​ന്നു. കു​രു​മു​ള​കു​പൊ​ടി മു​ഖ​ത്ത് വി​ത​റു​ക​യും ചെ​യ്തു. തൊ​ട്ട​ടു​ത്ത ദി​വ​സം അ​മ്പ​ല​പ്പു​ഴ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. എ​ന്നാ​ൽ, നാ​ല് പ്ര​തി​ക​ളെ​യും സ്റ്റേ​ഷ​ൻ ജാ​മ്യം ന​ൽ​കി വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പ്ര​തി​ക​ൾ വീ​ട്ടി​ലെ​ത്തി മാ​താ​വി​നെ​യും സ​ഹോ​ദ​രി​യെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും യു​വാ​വ് പ​റ​യു​ന്നു.

Show Full Article
TAGS:barattack caseamabalappuzha
News Summary - Young man brutally beaten by bar staff
Next Story