Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAmbalappuzhachevron_rightതാളം തെറ്റിയവർക്ക്​...

താളം തെറ്റിയവർക്ക്​ ജീവിതവെളിച്ചം തെളിച്ച്​ ബ്രദര്‍ മാത്യു ആല്‍ബിന്‍; ലോക മാനസിക ആരോഗ്യദിനം ഇന്ന്​

text_fields
bookmark_border
താളം തെറ്റിയവർക്ക്​ ജീവിതവെളിച്ചം   തെളിച്ച്​ ബ്രദര്‍ മാത്യു ആല്‍ബിന്‍; ലോക മാനസിക ആരോഗ്യദിനം ഇന്ന്​
cancel
camera_alt

ബ്ര​ദ​ര്‍ മാ​ത്യു

ആ​ല്‍ബി​ന്‍

അ​മ്പ​ല​പ്പു​ഴ: മ​ന​സ്സി​െൻറ നി​യ​ന്ത്ര​ണം തെ​റ്റി തെ​രു​വോ​ര​ങ്ങ​ളി​ല്‍ അ​ല​യു​ന്ന​വ​രെ ജീ​വി​ത​ത്തി​ലേ​ക്ക്​ കൈ​പി​ടി​ച്ചു​യ​ർ​ത്തി ബ്ര​ദ​ര്‍ മാ​ത്യു ആ​ല്‍ബി​ന്‍. 45ാം വ​യ​സ്സി​ൽ പൂ​ർ​വ​കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ല്‍ മാ​ന​സാ​ന്ത​ര​പ്പെ​ട്ടാ​ണ് മാ​ത്യു​ പു​ന്ന​പ്ര​യി​ല്‍ ശാ​ന്തി​ഭ​വ​ന് തു​ട​ക്കം കു​റി​ച്ച​ത്. കൊ​ല​ക്കേ​സി​ൽ പ്ര​തി​യാ​യ മാ​ത്യു ആ​ൽ​ബി​ൻ 1997 ജ​നു​വ​രി 26 റി​പ്പ​ബ്ലി​ക്​ ദി​ന​ത്തി​ലാ​ണ് ത​ട​വു​ശി​ക്ഷ ക​ഴി​ഞ്ഞ് ജ​യി​ൽ മോ​ചി​ത​നാ​യ​ത്. ത​ട​വ​റ​യി​ൽ​വെ​ച്ച് ത​ന്നെ ചെ​യ്​​തു​പോ​യ തെ​റ്റു​ക​ൾ​ക്ക് മാ​ന​സാ​ന്ത​ര​പ്പെ​ട്ടി​രു​ന്നു.

ജ​യി​ലി​ൽ​നി​ന്നി​റ​ങ്ങി​യ അ​ദ്ദേ​ഹം ജ​നു​വ​രി 30നാ​ണ് പു​ന്ന​പ്ര വി​യാ​നി ക​ട​ലോ​ര​ത്ത് അ​ല​ഞ്ഞു​തി​രി​ഞ്ഞ ഒ​രു മ​നോ​രോ​ഗി​യു​മാ​യി ശാ​ന്തി​ഭ​വ​ന്​ തു​ട​ക്ക​മി​ട്ട​ത്. ആ ​സ​മ​യ​ത്ത് ഏ​റെ അ​വ​ഹേ​ള​ന​വും കു​റ്റ​പ്പെ​ടു​ത്ത​ലും അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്നു. പു​തി​യ കെ​ട്ടി​ട​ത്തി​ൽ ശാ​ന്തി​ഭ​വ​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ട് 25 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​േ​മ്പാ​ൾ സ്ത്രീ​ക​ള​ട​ക്കം 200ല​ധി​കം പേ​ർ​ക്കാ​ണ്​ അ​ഭ​യ​മൊ​രു​ക്കു​ന്ന​ത്.

സു​മ​ന​സ്സു​ക​ളാ​യ പ​ല​രു​ടെ​യും കൈ​ത്താ​ങ്ങാ​ണ് ശാ​ന്തി​ഭ​വ​നെ നി​ല​നി​ർ​ത്തു​ന്ന​ത്. കോ​വി​ഡ് മ​ഹാ​മാ​രി​ക്കി​ട​യി​ലും പൊ​ലീ​സും സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളും എ​ത്തി​ക്കു​ന്ന നി​ര​വ​ധി പേ​രെ സ്വീ​ക​രി​ച്ചു​ക​ഴി​ഞ്ഞു. ഇ​തി​നി​ടെ ശാ​ന്തി​ഭ​വ​െൻറ അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ ചേ​ർ​ന്ന് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ നാ​ലി​ന്​ ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​െൻറ 70ാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കും. ശാ​ന്തി ഭ​വ​ൻ അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന സ​പ്ത​തി ദി​നാ​ച​ര​ണ​ത്തി​ൽ ച​ങ്ങ​നാ​ശ്ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം പ്ര​ഭാ​ഷ​ണം ന​ട​ത്തും. മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ് ചെ​ന്നി​ത്ത​ല സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. എം.​എം. ആ​രി​ഫ് എം.​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mental health
News Summary - world mental health day
Next Story