Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAmbalappuzhachevron_rightമത്സ്യബന്ധന വള്ളങ്ങൾ...

മത്സ്യബന്ധന വള്ളങ്ങൾ കൂട്ടിയിടിച്ച് തൊഴിലാളിക്ക് പരിക്ക്

text_fields
bookmark_border
മത്സ്യബന്ധന വള്ളങ്ങൾ കൂട്ടിയിടിച്ച് തൊഴിലാളിക്ക് പരിക്ക്
cancel
camera_alt

പ്രതീകാത്മക ചിത്രം

അമ്പലപ്പുഴ: തോട്ടപ്പള്ളിയിൽ രണ്ട് മത്സ്യ ബന്ധന വള്ളങ്ങൾ കൂട്ടിയിടിച്ചു. തൊഴിലാളിക്ക് പരിക്ക്. ചൊവ്വാഴ്ച രാവിലെ തോട്ടപ്പള്ളി പടിഞ്ഞാറ് വല കോരുന്നതിനിടെ ശക്തമായ തിരയിൽപെട്ടാണ് വള്ളങ്ങൾ കൂട്ടിയിടിച്ചത്.

ആണ്ടിയാർ ദീപം, അറക്കൽ എന്നീ വീഞ്ച് വള്ളങ്ങളാണ് കൂട്ടിയിടിച്ചത്. ഇതിൽ ആണ്ടിയാർ ദീപം വള്ളത്തിലെ തൊഴിലാളിയായ പൊള്ളേത്തൈ സ്വദേശി ജോയിയുടെ (58) തലക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് വള്ളത്തിനും തകരാറ് സംഭവിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alappuzhalocalnewsaccidentnews
News Summary - Worker injured in collision between fishing boats
Next Story