സൈക്കിൾ മോഹം ഉപേക്ഷിച്ചു; അവരുടെ സമ്പാദ്യം വയനാടിന്
text_fieldsകുട്ടികള്‍ സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ
നിധിയിലേക്ക് എച്ച്.സലാം എം.എൽ.എ സ്വീകരിക്കുന്നു
അമ്പലപ്പുഴ: ദുരന്തം പെയ്തിറങ്ങിയ വയനാടിനെ ചേർത്തുപിടിക്കാൻ സൈക്കിൾ വാങ്ങണമെന്ന മോഹം ഉപേക്ഷിച്ച് രണ്ട് കുരുന്നുകൾ. സൈക്കിൾ വാങ്ങാനായി കുടുക്കയിൽ സൂക്ഷിച്ച സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 17-ാം വാർഡ് നിർക്കുന്നം മഠത്തിൽ വീട്ടിൽ ജോഷി- ഗീതു ദമ്പതികളുടെ മക്കളായ മിലൻ (10), മേഹൻ (അഞ്ച്) എന്നിവരാണ് മാതൃകയായത്.
സൈക്കിൾ വാങ്ങണമെന്ന ആഗ്രഹത്തിലാണ് ഇരുവരും കുടുക്കകളിൽ പണം നിക്ഷേപിച്ച് തുടങ്ങിയത്. രണ്ട് വർഷമായി സ്വരുക്കൂട്ടിയ കുടുക്കസമ്പാദ്യം എച്ച്.സലാം എം.എൽ.എ ഏറ്റുവാങ്ങി. മിലൻ പുന്നപ്ര സെന്റ് അലോഷ്യസ് സ്കൂളിലെ നാലാംക്ലാസിലും മേഹൻ പുന്നപ്ര കാർമൽ സ്കൂളിൽ എൽ.കെ.ജി വിദ്യാർഥിയുമാണ്.

