വി.എസ്. അച്യുതാനന്ദന്റെകൊച്ചുമകൻ അരവിന്ദന് കന്നിവോട്ട്
text_fieldsവി.എസ് അച്യുതാനന്ദന്
അമ്പലപ്പുഴ: പുന്നപ്ര-വയലാർ സമരനായകനും മുൻമുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്റെ കൊച്ചുമകന് അരവിന്ദന് കന്നിവോട്ട്. വി.എ. അരുണ്‍കുമാറിന്റെ ഇളയമകനായ അരവിന്ദ് വോട്ട് ചെയ്യുന്നത് മുത്തച്ഛന്റെ സ്വന്തം പേരിലുള്ള സ്കൂളിലും. വി.എസിന്റെ മരണശേഷം അദ്ദേഹം പഠിച്ച പുന്നപ്ര പറവൂർ ഗവ. ഹൈസ്കൂളിന്റെ പേര് വി.എസ്. അച്യുതാന്ദൻ സ്മാരക ഗവ. ഹയർസെക്കൻഡറി എന്നാക്കിയിരുന്നു. ഇതിനുശേഷം എത്തുന്ന ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണിത്. ഈ സ്കൂളിലെ 90ാംനമ്പർ ബൂത്തിൽ വ്യാഴാഴ്ച രാവിലെ 9.30ന് വി.എസിന്റെ കുടുംബം വോട്ടുചെയ്യുന്നത്.
മൂത്തമകന് അര്ജുൻ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലാണ് കന്നിവോട്ട് ചെയ്തത്.
അപ്പുപ്പനോടൊപ്പം എത്തി കന്നിവോട്ട് ചെയ്യണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍, ആരോഗ്യസ്ഥിതി മോശമായതിനാല്‍ വി.എസിന് യാത്രചെയ്യാന്‍ കഴിയാതെ വന്നതോടെ അരുണിനോടൊപ്പം എത്തി വോട്ട് വിനിയോഗിച്ചത്. വി.എസിന്റെ ഭാര്യ വസുമതി, മകന് വി.എ. അരുണ്‍കുമാര്‍, മരുമകള്‍ രജനി എന്നിവരോടൊപ്പമാണ് അർജുനും അരവിന്ദും വോട്ട് ചെയ്യാനെത്തുന്നത്. വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിന് ശേഷമുള്ള ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണിത്.
2016 ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലാണ് വി.എസ്. അവസാനമായി വോട്ട് ചെയ്യുന്നത്. 2019 ഒക്ടോബറിൽ പുന്നപ്ര-വയലാർ സമരവാർഷികത്തിൽ പങ്കെടുത്ത് മടങ്ങവെ അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥയുണ്ടായതോടെ പൂർവിശ്രമത്തിലായി. അതിനാൽ 2021ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ എത്തിയില്ല. 2025 ജൂലൈ 21നായിരുന്നു അന്ത്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

