അപ്രതീക്ഷിത കടലാക്രമണം; തീരദേശ റോഡ് മണ്ണിനടിയിൽ
text_fieldsകടലാക്രമണത്തില്‍ മണ്ണടിഞ്ഞ് കയറിയ തീരദേശററോഡ്
അമ്പലപ്പുഴ: തീരത്ത് അപ്രതീക്ഷിത കടലാക്രമണത്തെ തുടർന്ന് നിർമാണത്തിലിരുന്ന തീരദേശ റോഡ് മണ്ണിനടിയിലായി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വളഞ്ഞ വഴിയിലാണ് കടലാക്രമണം ശക്തമായത്. കഴിഞ്ഞ ദിവസം ഉച്ചക്കു ശേഷം മുതൽ കടലാക്രമണം ആരംഭിച്ചിരുന്നു.
രാത്രിയോടെ വേലിയേറ്റത്തെത്തുടർന്ന് കടലാക്രമണം ശക്തമായി. 10 മീറ്ററോളം കരയിലേക്ക് തിരമാല ആഞ്ഞടിച്ചതോടെ ഫിഷറീസ് വകുപ്പിന്റെ മേൽനോട്ടത്തിൽ നിർമാണം നടക്കുന്ന തീരദേശ റോഡിന്റെ കുറേഭാഗം മണലടിഞ്ഞ് കയറി. പ്രദേശത്ത് പുലിമുട്ടോടു കൂടിയ കടൽഭിത്തിയില്ലാത്തതാണ് ഈ ഭാഗത്ത് കടലാക്രമണം മൂലം നാശനഷ്ടങ്ങളും ദുരിതങ്ങളും തുടർക്കഥയാകുന്നത്. ടെട്രാപോഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ ശാസ്ത്രീയമായി സ്ഥാപിക്കാത്തതിനാൽ മുകളിലൂടെ തിരമാല ആഞ്ഞടിച്ച് കരയിലേക്ക് കയറുകയാണ്. തീരത്തോട് ചേർന്നുള്ള അനേകം വീടുകൾ തകർച്ചാഭീഷണി നേരിടുകയാണ്. ഇവ തകരാതിരിക്കാൻ അടിയന്തരമായി പുലിമുട്ടോടു കൂടിയ കടൽഭിത്തി നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

