കോണ്‍ക്രീറ്റിങ്ങിനുള്ള ഷട്ടറുകൾ മോഷ്ടിച്ച രണ്ടുപേര്‍ അറസ്റ്റില്‍
text_fieldsജിജോ രതീഷ്
അമ്പലപ്പുഴ: കെട്ടിടങ്ങൾ കോൺക്രീറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന ഷട്ടറുകൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ. എറണാകുളം കാരുതലക്കല് രതീഷ് (38), മുളന്തുരുത്തി കീച്ചംപള്ളി ജിജോ (45) എന്നിവരാണ് അറസ്റ്റിലായത്. ഡിസംബർ 14ന് പുലര്‍ച്ചയാണ് കേസിനാസ്പദമായ സംഭവം. അമ്പലപ്പുഴ ഗവ. കോളജിന് സമീപത്തെ എസ്.ബി.ഐ ബാങ്ക് കെട്ടിടത്തിന്റെ മുന്നിൽനിന്ന് രണ്ടര ലക്ഷത്തോളം രൂപയുടെ 135 ഷട്ടറും അഞ്ച് അഡ്ജസ്റ്റബിളുമാണ് മോഷ്ടിച്ചത്.
സമീപത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി. എസ്.ഐ പി.ജെ. ടോൾസൺ, എ.എസ്.ഐ പ്രദീപ്കുമാർ, സീനിയര്‍ പൊലീസ് നൗഷാദ്, സി.പി.ഒ മാരായ സിദ്ദീഖ് ഉൾ അക്ബർ, ജോസഫ് ജോയി, അനീഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു.

