എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
അമ്പലപ്പുഴ: എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ. പുന്നപ്ര വടക്ക് പഞ്ചായത്ത് ഏഴാം വാർഡ് തൈപ്പറമ്പ് വീട്ടിൽ രാജേഷ് (45), ആലപ്പുഴ ഇരവുകാട് വാർഡ് വാലുചിറയിൽ പ്രദീപ് (45) എന്നിവരെയാണ് പുന്നപ്ര സി.ഐ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പറവൂർ പനയക്കുളങ്ങര സ്കൂളിന് സമീപത്തുനിന്ന് ഒരുഗ്രാം എം.ഡി.എം.എയുമായി പിടിയിലായ രാജേഷിനെ ചോദ്യം ചെയ്തതിൽനിന്നാണ് പങ്കാളിയായ പ്രദീപിനെക്കുറിച്ച വിവരം ലഭിച്ചത്.
തുടർന്ന് ഇരവുകാടുള്ള പ്രദീപിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 10 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. കഴിഞ്ഞ ജൂണിൽ എം.ഡി.എം.എയുമായി എക്സൈസ് പിടിയിലായ പ്രദീപ്, 50 ദിവസത്തിന് ശേഷം ജയിലിൽ നിന്നിറങ്ങി വീണ്ടും വിൽപന തുടരുകയായിരുന്നു. 13ഓളം ക്രിമിനൽക്കേസിൽ പ്രതിയാണ് ഇയാളെന്നും പൊലീസ് പറഞ്ഞു.

