പരിപാടി കാണുന്നതിനിടെ ടി.വിക്ക് തീപിടിച്ചു
text_fieldsവീടിനുള്ളിലെ പ്രധാന സ്വിച്ച് ബോര്‍ഡ് കത്തിക്കരിഞ്ഞ നിലയില്‍
അമ്പലപ്പുഴ: പരിപാടി കാണുന്നതിനിടെ ടി.വിക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി. പുന്നപ്ര പൊലീസ് സ്റ്റേഷന് പിന്നില്‍ വാടകക്ക് താമസിക്കുന്ന ഫാസിലിെൻറ വീട്ടിലെ ടി.വിയാണ് തീപിടിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം. ഫാസിലിെൻറ മകന് ഹാഫീസ് ടി.വിയിൽ പരിപാടി കാണുന്നതിനിടെയാണ് സംഭവം. സമീപത്തെ പ്രധാന സ്വിച്ച് ബോര്‍ഡും ഫ്യൂസുകളും കത്തിനശിച്ചു. പുക ഉയരുന്നത് കണ്ട് പുന്നപ്ര സ്റ്റേഷനിലെ പൊലീസും നാട്ടുകാരും ഓടിക്കൂടി തീ അണച്ചു. വിവരമറിഞ്ഞ് ആലപ്പുഴയില്‍നിന്നും ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്തെത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

