Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAmbalappuzhachevron_rightട്രോ​ളി​ങ്...

ട്രോ​ളി​ങ് നി​രോ​ധ​നം തീരുന്നു, പ്ര​ത്യാ​ശ​യോ​ടെ പീ​ലി​ങ് ഷെ​ഡുക​ൾ

text_fields
bookmark_border
ട്രോ​ളി​ങ് നി​രോ​ധ​നം തീരുന്നു, പ്ര​ത്യാ​ശ​യോ​ടെ പീ​ലി​ങ് ഷെ​ഡുക​ൾ
cancel

അ​മ്പ​ല​പ്പു​ഴ: 52 ദി​വ​സ​ത്തെ ട്രോ​ളി​ങ് നി​രോ​ധ​ന​ത്തി​ന്​ വെ​ള്ളി​യാ​ഴ്​​ച അ​ർ​ധ​രാ​ത്രി​യോ​ടെ അ​വ​സാ​ന​മാ​കും. ജൂ​ൺ എ​ട്ടി​ന് തീ​ര​മ​ണ​ഞ്ഞ ബോ​ട്ടു​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പ്ര​തീ​ക്ഷ​യോ​ടെ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ക​ട​ലി​ലി​റ​ങ്ങും. ചെ​മ്മീ​ന്‍ പീ​ലി​ങ് ഷെ​ഢു​ക​ളും ഐ​സ് ഫാ​ക്ട​റി​ക​ളും സ​ജീ​വ​മാ​കും. അ​ട​ഞ്ഞു കി​ട​ന്ന പീ​ലി​ങ് ഷെ​ഢു​ക​ളി​ല്‍ അ​ടു​ത്ത ദി​വ​സം മു​ത​ല്‍ പ്ര​തീ​ക്ഷ​യു​ടെ സ​യ​റ​ന്‍ മു​ഴ​ങ്ങും. ഈ ​സ​മ​യ​ത്താ​ണ് നാ​ര​ന്‍,പൂ​വാ​ല​ന്‍,ക​രി​ക്കാ​ടി,പു​ല്ല​ന്‍ ചെ​മ്മീ​നു​ക​ള്‍ അ​ധി​ക​വും കി​ട്ടു​ന്ന​ത്. കൂ​ടാ​തെ ക​ണ​വ​യു​ടെ വ​ര​വും പീ​ലി​ങ് മേ​ഖ​ല​ക്ക് ഉ​ണ​ര്‍വേ​കും. ആ​റാ​ട്ടു​പു​ഴ, തൃ​ക്കു​ന്ന​പ്പു​ഴ, തോ​ട്ട​പ്പ​ള്ളി, അ​മ്പ​ല​പ്പു​ഴ, പു​ന്ന​പ്ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​യി​ര​ത്തി​ല​ധി​കം ചെ​റു​കി​ട പീ​ലി​ങ് ഷെ​ഢു​ക​ളു​ണ്ട്.

കൂ​ടാ​തെ അ​രൂ​ര്‍, ച​ന്തി​രൂ​ര്‍ മേ​ഖ​ല​യി​ല്‍ നി​ര​വ​ധി ചെ​മ്മീ​ന്‍ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ര്‍ത്തി​ക്കു​ന്നു. ക​മീ​ഷ​ൻ ഇ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ചെ​റു​കി​ട സ്ഥാ​പ​ന​ങ്ങ​ൾ വേ​റെ​യും. ആ​യി​ര​ക്ക​ണ​ക്കി​ന് സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളാ​ണ് വി​വി​ധ പീ​ലി​ങ് ഷ​ഢു​ക​ളി​ൽ പ​ണി​യെ​ടു​ക്കു​ന്ന​ത്. ഇ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​ല്ലാം ക​ഴി​ഞ്ഞ 52 ദി​വ​സ​മാ​യി പ​ട്ടി​ണി​യു​ടെ വ​ക്കി​ലാ​യി​രു​ന്നു.

അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ പീ​ലി​ങ് മേ​ഖ​ല സ​ജീ​വ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍. എ​ന്നാ​ൽ തൊ​ഴി​ലു​റ​പ്പ് തു​ട​ങ്ങി​യാ​ൽ ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും പീ​ലി​ങ് മേ​ഖ​ല ഉ​പേ​ക്ഷി​ക്കു​ക​യാ​ണ് പ​തി​വ്. ഇ​തോ​ടെ ഈ ​മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലാ​കാ​റു​ണ്ട്. ട്രോ​ളിം​ഗ് ക​ഴി​ഞ്ഞു​ള്ള ചാ​ക​ര​ക്കൊ​യ്ത്ത് പ്ര​തീ​ക്ഷി​ച്ച് ഐ​സ് ഫാ​ക്ട​റി​ക​ളും സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ്. അ​റ്റ​കു​റ്റ​പ്പ​ണി പൂ​ര്‍ത്തി​യാ​ക്കി​യ ഐ​സ് ഫാ​ക്ട​റി​ക​ള്‍ പ​ല​തും വെ​ള​ളി​യാ​ഴ്ച മു​ത​ല്‍ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കും. നൂ​റു​ക​ണ​ക്കി​ന് ഐ​സ് ഫാ​ക്ട​റി​ക​ളാ​ണ് ജി​ല്ല​യു​ടെ പ​ല​യി​ട​ങ്ങ​ളി​ലാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. മ​ത്സ്യ​സ​മ്പ​ത്ത് കു​റ​ഞ്ഞ​തും വൈ​ദ്യു​തി നി​ര​ക്ക് വ​ര്‍ധ​ന​വും കാ​ര​ണം ഇ​തി​ല്‍ പ​ല​തും അ​ട​ച്ചു​പൂ​ട്ടി.

ട്രോ​ളി​ങ് കാ​ലം ക​ട​ൽ ക​നി​ഞ്ഞി​ല്ല; പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ക്ക് വ​റു​തി​യു​ടെ ദി​ന​ങ്ങ​ൾ

അ​മ്പ​ല​പ്പു​ഴ: ട്രോ​ളി​ങ് കാ​ലം പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ഇ​ക്കു​റി ഇ​രു​ട്ട​ടി​യാ​യി​രു​ന്നു. ട്രോ​ളി​ങ് നി​രോ​ധ​നം അ​വ​സാ​നി​ക്കാ​റ​യ​പ്പോ​ൾ കു​റ​ഞ്ഞ​തോ​തി​ല്‍ മ​ത്തി​യും പൂ​വാ​ല​ന്‍ ചെ​മ്മീ​നും കി​ട്ടി​യ​ത​ല്ലാ​തെ പ്ര​തീ​ക്ഷി​ച്ച​പോ​ലെ ക​ട​ൽ ക​നി​ഞ്ഞി​ല്ല. നീ​ട്ടു​വ​ല​ക്കാ​ര്‍ക്കും ഡി​സ്ക്കൊ വ​ള്ള​ങ്ങ​ളി​ലു​മാ​ണ് മ​ത്തി​കി​ട്ടി​യ​ത്. പൊ​ന്തു​വ​ല​ക്കാ​ര്‍ക്കും പൂ​വാ​ല​ന്‍ ചെ​മ്മീ​ൻ കി​ട്ടി​യി​രു​ന്നു. ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ മ​ത്തി​ല​ഭി​ച്ച നീ​ട്ടു​വ​ള്ള​ങ്ങ​ളു​ണ്ട്.

എ​ന്നാ​ല്‍ ഡി​സ്ക്കൊ വ​ള്ള​ങ്ങ​ളി​ല്‍ പ​ല​തി​ലും ല​ക്ഷ​ങ്ങ​ളു​ടെ മ​ത്തി​കി​ട്ടി​യെ​ങ്കി​ലും തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ നി​രാ​ശ​യോ​ടെ തീ​രം അ​ണ​യേ​ണ്ടി​വ​ന്നു. ട്രോ​ളിം​ങ് നി​രോ​ധ​ന സ​മ​യ​ത്താ​ണ് പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ചാ​ക​ര​ക്കാ​ലം. എ​ന്നാ​ല്‍, ജി​ല്ല​യു​ടെ തീ​ര​ങ്ങ​ളി​ല്‍ ഇ​ത്ത​വ​ണ ചാ​ക​ര​തെ​ളി​യാ​തി​രു​ന്ന​ത് പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ക്ക് നി​രാ​ശ സ​മ്മാ​നി​ച്ചു. കാ​റ്റും കോ​ളും ആ​ഴ​ക്ക​ട​ലി​ലെ ശ​ക്ത​മാ​യ തി​ര​മാ​ല​യും കാ​ര​ണം പ​ല​രും നി​രാ​ശ​യോ​ടെ​യാ​ണ് തീ​ര​ത്തെ​ത്തി​യ​ത്. ട്രോ​ളിം​ങ് നി​രോ​ധ​നം ആ​ദ്യ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ല്‍ ചെ​റി​യ​തോ​തി​ല്‍ മി​ക്ക വ​ള്ള​ങ്ങ​ളി​ലും മീ​ന്‍ കി​ട്ടി​യി​രു​ന്നു.

നീ​ട്ട് വ​ല​വ​ള്ള​ങ്ങ​ളി​ലാ​ണ് കു​റ​ഞ്ഞ​തോ​തി​ല്‍ മീ​ന്‍ കി​ട്ടി​യ​ത്. ചെ​റി​യ പൂ​വാ​ല​ൻ ചെ​മ്മീ​ന്‍ കി​ട്ടി​യ വ​ള്ള​ങ്ങ​ളു​മു​ണ്ട്. ഈ ​സ​മ​യ​ങ്ങ​ളി​ലാ​ണ് വ​ലി​യ നാ​ര​ന്‍ അ​ധി​ക​വും കി​ട്ടാ​റു​ള്ള​ത്. ട്രോ​ളിം​ങ് കാ​ല​യ​ള​വി​ലാ​ണ് പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍ക്ക് പ്ര​യോ​ജ​നം കി​ട്ടാ​റു​ള​ള​ത്. ഇ​ത് ക​ണ​ക്കാ​ക്കി പ​ല​രും പു​തി​യ​വ​ള​ള​ങ്ങ​ള്‍ ക​ട​ലി​ല്‍ ഇ​റ​ക്കി​യി​രു​ന്നു. ല​ക്ഷ​ങ്ങ​ള്‍ ക​ടം വാ​ങ്ങി​യാ​ണ് വ​ള​ള​വും വ​ല​യും ത​ര​പ്പെ​ടു​ത്തി​യ​ത്.

കൂ​ടാ​തെ പ​ഴ​യ വ​ള​ള​ങ്ങ​ള്‍ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യും ക​ട​ലി​ല്‍ ഇ​റ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​വ​ര്‍ക്കെ​ല്ലാം നി​രാ​ശ​മാ​ത്ര​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ചി​ല വ​ള​ള​ങ്ങ​ളി​ൽ മ​ത്തി​യും പൂ​വാ​ല​ൻ ചെ​മ്മീ​നും കി​ട്ടി​യ​ത് മാ​ത്ര​മാ​യി​രു​ന്നു ഇ​വ​ർ​ക്കൊ​രു ആ​ശ്വാ​സ​മാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fishingTrolling banPeelingKerala
News Summary - Trolling ban ends, peeling sheds with hope
Next Story