Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAmbalappuzhachevron_rightട്രോളിങ് നിരോധനം;...

ട്രോളിങ് നിരോധനം; ചാകരപ്രതീക്ഷയോടെ തീരം

text_fields
bookmark_border
ട്രോളിങ് നിരോധനം; ചാകരപ്രതീക്ഷയോടെ തീരം
cancel
camera_alt

ട്രോ​ളി​ങ്​ പ്ര​തീ​ക്ഷ​യി​ല്‍ പു​തി​യ വ​ല​ക​ള്‍ ഒ​രു​ക്കി​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ന​ട​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍

അ​മ്പ​ല​പ്പു​ഴ: ക​ട​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ട്രോ​ളി​ങ്​ നി​രോ​ധ​നം പ്രാ​ബ​ല്യ​ത്തി​ല്‍. ജൂ​ലൈ 31 വ​രെ 52 ദി​വ​സ​ത്തേ​ക്കാ​ണ് ട്രോ​ളി​ങ്​ നി​രോ​ധ​ന​മു​ള്ള​ത്. ക​ട​ലി​ന്റെ അ​ടി​ത്ത​ട്ടി​ള​ക്കി​യു​ള്ള ട്രോ​ള​ര്‍വ​ല ഉ​പ​യോ​ഗി​ച്ചു​ള്ള മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​ണ് നി​രോ​ധ​നം. ബോ​ട്ടു​ക​ൾ ക​ര​ക്കു​ക​യ​റു​ന്ന​തോ​ടെ ചാ​ക​ര​സ​മ​യ​ത്ത് പി​ടി​ച്ചു​കൊ​ണ്ടു​വ​രു​ന്ന മ​ത്സ്യ​ത്തി​ന് ന​ല്ല​വി​ല കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ​ര​മ്പ​രാ​ഗ​ത വ​ള്ളം ഉ​ട​മ​ക​ളും പ​ണി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളും. ക​ഴി​ഞ്ഞ കു​റ​ച്ച് നാ​ളു​ക​ളാ​യി വ​റു​തി മൂ​ലം ന​ട്ടം തി​രി​യു​ക​യാ​ണ് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ. എ​ങ്കി​ലും ചാ​ക​ര തെ​ളി​ഞ്ഞാ​ൽ വ​ള്ള​മി​റ​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് വ​ള്ള​മു​ട​മ​ക​ൾ.

ലെ​യ് ല​ൻ​റ്, ബീ​ഞ്ച്, ഡി​സ്കോ വ​ള്ള​ങ്ങ​ൾ​ക്ക് ട്രോ​ളി​ങ്​ ബാ​ധ​ക​മ​ല്ല. പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​തീ​ക്ഷ​യു​ള്ള​ത് ട്രോ​ളി​ങ്​ സ​മ​യ​ങ്ങ​ളി​ലാ​ണ്. ചാ​ക​ര തെ​ളി​ഞ്ഞാ​ൽ വ​ള്ള​മി​റ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് വ​ള്ള​മു​ട​മ​ക​ൾ. പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ ട്രോ​ളി​ങ് പ്ര​തീ​ക്ഷ​യി​ല്‍ പ​ല​രും പു​തി​യ വ​ള​ള​ങ്ങ​ൾ ക​ട​ലി​ൽ ഇ​റ​ക്കാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ്. ല​ക്ഷ​ങ്ങ​ൾ ക​ടം വാ​ങ്ങി​യാ​ണ് വ​ള​ള​വും വ​ല​യും ത​ര​പ്പെ​ടു​ത്തി​യി​ട്ടു​ള​ള​ത്. കൂ​ടാ​തെ പ​ഴ​യ​വ​ള​ള​ങ്ങ​ൾ മാ​സ​ങ്ങ​ളോ​ളം ക​ര​ക്ക് ക​യ​റ്റി​വെ​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യും വ​ല​ക​ളി​ലെ പോ​രാ​യ്മ​ക​ള്‍ നെ​യ്തെ​ടു​ത്തും ചാ​ക​ര​യു​ടെ വ​ര​വും കാ​ത്തി​രി​ക്കു​ക​യാ​ണ്.

ചൂ​ട, താ​ങ്ങ്, നീ​ട്ട്, എ​ച്ച്.​എം, വ​ല​യോ​ട്ട, അ​ടി​വ​ല തു​ട​ങ്ങി​യ വ​ല​ക​ളാ​ണ് പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വ​ല​ക​ൾ​ക്ക് 500 മു​ത​ൽ 700 ഭാ​ഗം വ​രെ നീ​ള​വും 60 ഭാ​ഗം വ​രെ ഇ​റ​ക്ക​വു​മാ​ണു​ള്ള​ത്. ദി​വ​സ​ങ്ങ​ളോ​ളം കൂ​ട്ട​മാ​യി ഇ​രു​ന്നാ​ണ് വ​ല​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. ഇ​ൻ​ബോ​ർ​ഡ് വ​ള​ള​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള​ള എ​ല്ലാ​വ​ള​ള​ങ്ങ​ൾ​ക്കും മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്താം. എ​ന്നാ​ല്‍ ഒ​രു കാ​രി​യ​ര്‍ വ​ള്ളം മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​ന്‍ അ​നു​മ​തി​യു​ള്ളു.

ചെ​റി​യ ഒ​രു വ​ള്ളം ക​ട​ലി​ൽ പോ​യി മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ്​ തി​രി​കെ​യെ​ത്തു​മ്പോ​ൾ 6000 രു​പ​യോ​ളം ഇ​ന്ധ​ന ചെ​ല​വ് മാ​ത്രം വ​രും. ലെ​യ്ല​ന്റ് ഇ​ന​ത്തി​ൽ പെ​ട്ട വ​ള്ള​മാ​കു​മ്പോ​ൾ തു​ക ഇ​ര​ട്ടി​യി​ല​ധി​ക​മാ​കും. ഇ​തേ രീ​തി​യി​ൽ പ്ര​തീ​ക്ഷ​യി​ൽ ക​ട​ലി​ലി​റ​ക്കി​യ പ​ല വ​ള്ള​ങ്ങ​ൾ​ക്കും പൊ​ടി​മീ​ൻ പോ​ലും കി​ട്ടാ​താ​യി​ട്ടു​ണ്ട്. മീ​ന്‍ കി​ട്ടി​യി​ല്ലെ​ങ്കി​ലും തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ബാ​റ്റ ന​ല്‍കു​ക​യും വേ​ണം. ഇ​ങ്ങ​നെ വ​ൻ​ക​ട​ക്കെ​ണി​യി​ലാ​യി​രി​ക്കു​ക​യാ​ണ് പ​ല വ​ള്ളം ഉ​ട​മ​ക​ളും. എ​ങ്കി​ലും ഇ​ത്ത​വ​ണ ട്രോ​ളി​ങ് സ​മ​യം പ്ര​തീ​ക്ഷ​ക​ൾ​ക്ക്​ ഫ​ലം കാ​ണു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ.

ട്രോ​ളി​ങ് നി​രോ​ധ​നം എന്നാൽ

മ​ത്സ്യ​സ​മ്പ​ത്ത് വ​ർ​ധി​പ്പി​ക്കാ​നും അ​തു വ​ഴി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വ​രു​മാ​ന​മാ​ർ​ഗ്ഗം ഉ​റ​പ്പു​വ​രു​ത്തു​ക​യും പോ​ഷ​ക​മൂ​ല്യ​മു​ള്ള മ​ത്സ്യ​ങ്ങ​ളു​ടെ വം​ശ​വ​ർ​ധ​ന​വ് ന​ട​പ്പാ​ക്കാ​നും ഉ​ദ്ദേ​ശി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​ന​മാ​ണ് ട്രോ​ളി​ങ് നി​രോ​ധ​നം. 1988 ലാ​ണ് സ​ർ​ക്കാ​ർ ഈ ​നി​രോ​ധ​നം ന​ട​പ്പാ​ക്കി​യ​ത്. തു​ട​ർ​ന്ന് പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ട്രോ​ളി​ങ് നി​രോ​ധ​ന​ത്തി​ൽ നി​ന്നൊ​ഴി​വാ​ക്കു​ന്ന കേ​ര​ള വ​ർ​ഷ​കാ​ല മ​ത്സ്യ​ബ​ന്ധ​ന സം​ര​ക്ഷ​ണ​നി​യ​മം 2007ൽ ​ആ​ണ്​ നി​ല​വി​ൽ വ​ന്ന​ത്. ചാ​ള, അ​യ​ല തു​ട​ങ്ങി​യ മ​ത്സ്യ​ങ്ങ​ളു​ടെ പ്ര​ജ​ന​ന​സ​മ​യ​മാ​യ മ​ൺ​സൂ​ൺ കാ​ല​ത്താ​ണ് ഈ ​നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​ക. ഈ ​കാ​ല​ത്ത് മു​ട്ട​യി​ടാ​റാ​യ മ​ത്സ്യ​ങ്ങ​ൾ തീ​ര​ങ്ങ​ളി​ൽ കൂ​ടു​ത​ലാ​യി ഉ​ണ്ടാ​കും.​

ഈ സ​മ​യ​ത്ത് ട്രോ​ളി​ങ്​ വ​ല​ക​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യാ​ൽ മു​ട്ട​യി​ടാ​റാ​യ മ​ത്സ്യ​ങ്ങ​ൾ കൂ​ടു​ത​ലാ​യി വ​ല​യി​ൽ കു​ടു​ങ്ങു​ക​യും ഇ​ത് ക​ട​ലി​ലെ മ​ത്സ്യ​സ​മ്പ​ത്ത് കു​റ​യു​ക​യും ചെ​യ്യും. ഇ​താ​ണ് ഈ ​സ​മ​യ​ത്ത് ട്രോ​ളി​ങ് നി​രോ​ധി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന്റെ അ​ടി​സ്ഥാ​നം. നി​രോ​ധ​ന​കാ​ല​ത്ത് തീ​ര​ത്തു​നി​ന്ന്​ 22 കി​ലോ​മീ​റ്റ​ർ ദൂ​രെ വ​രെ മ​ത്സ്യ​ബ​ന്ധ​നം അ​നു​വ​ദി​ക്കി​ല്ല. എ​ന്നാ​ൽ പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ൻ​ബോ​ർ​ഡ് ഔ​ട്ട്‌​ബോ​ർ​ഡ് വ​ള്ള​ങ്ങ​ൾ​ക്ക് ഈ ​നി​യ​മം ബാ​ധ​ക​മ​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fishingTrolling banchakaracoastal people
News Summary - Trolling ban; Coast with hope for Chakara
Next Story